അപ്രതീക്ഷിതമായി സംഭവിച്ച വെള്ളപ്പൊക്കത്തെത്തുടർന്ന് കഷ്ടതകളനുഭവിക്കുന്ന 487 ക്ഷീരകർഷകരുടെ ഭവനങ്ങൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഉരുക്കളെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിനും കർഷകരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നതിനും സഹായിച്ചു. അടിയന്തിരമായി കാലികൾക്ക് 8198കി.ഗ്രാം കാലിത്തീറ്റ ലഭ്യമാക്കി. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം പച്ചപ്പുൽ സംഭരിച്ചു. ഉദ്ദേശം 14.5 ടൺ പച്ചപ്പുൽ സംഭരിച്ചുവിതരണം ചെയ്തു. പച്ചപ്പുൽ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ 5 ടൺ വൈക്കോൽ വിതരണം ചെയ്തു. റിലീഫ് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് 424 ലി പാൽ വിവിധ സംഘങ്ങളിൽ നിന്ന് സംഭരിച്ച് വിതരണം നടത്തി. മീനെണ്ണ, ധാതുലവണ മിശ്രിതം, രോഗസംക്രമണമുണ്ടാകാതിരിക്കുന്നതിന് മുൻകരുതലായി കുമ്മായം, ബ്ലീച്ചിംഗ് പൌഡർ എന്നിവ ലഭ്യമാക്കി. കന്നുകാലികളെ സുരക്ഷിത കേന്ദ്രങ്ങളിൽ അടിയന്തിരമായി മാറ്റുന്നതിന് വാഹന സൌകര്യം ഏർപ്പെടുത്തി. ആയതിനു വേണ്ടിവന്ന 26,000 രൂപ വിവിധ ക്ഷീരസംഘങ്ങളിൽ നിന്നു ലഭ്യമാക്കി. 25ഓളം താല്ക്കാലിക ക്യാമ്പുകൾ സംഘം ഭാരവാഹികളുടെ സഹായത്തോടെ സജ്ജമാക്കി കാലികളെ രക്ഷിച്ചു. 377 കന്നുകാലികളെ വിവിധ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിച്ചു. അടിയന്തിര പ്രവർത്തനങ്ങൾ സംയോജിതമായി നടത്തിയതിനാൽ കാലികളുടെ മരണം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. 24 മണിക്കൂറും ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാ ആഫീസ് ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുകയും കാര്യക്ഷമമായ ഏകോപനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. 13.08.2019 ചൊവ്വാഴ്ച ഡെപ്യൂട്ടി ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല പ്രളയ ദുരിതാശ്വാസ കമ്മറ്റി അടിയന്തിര യോഗം ചേരുകയും നാളിതുവരെ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് അംഗീകരിക്കുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു. ഇതിനു പുറമേ 400 ചാക്ക്(20000 കി.ഗ്രാം) കേരള ഫീഡ്സ് കാലിത്തീറ്റ പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങൾ മുഖേന പ്രളയരൂക്ഷത മാനദണ്ഡമാക്കി വിതരണം ചെയ്തുവരുന്നു. കൂടാതെ പച്ചപ്പുൽ, വൈക്കോൽ എന്നിവയുടേയും വിതരണം ആരംഭിച്ചിട്ടുണ്ട്.
പ്രളയബാധിതരായ ക്ഷീരകർഷകർക്ക് ക്ഷീരവികസന വകുപ്പിൻ്റെ കൈത്താങ്ങ്
അപ്രതീക്ഷിതമായി സംഭവിച്ച വെള്ളപ്പൊക്കത്തെത്തുടർന്ന് കഷ്ടതകളനുഭവിക്കുന്ന 487 ക്ഷീരകർഷകരുടെ ഭവനങ്ങൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഉരുക്കളെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിനും കർഷകരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നതിനും സഹായിച്ചു. അടിയന്തിരമായി കാലികൾക്ക് 8198കി.ഗ്രാം കാലിത്തീറ്റ ലഭ്യമാക്കി. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം പച്ചപ്പുൽ സംഭരിച്ചു. ഉദ്ദേശം 14.5 ടൺ പച്ചപ്പുൽ സംഭരിച്ചുവിതരണം ചെയ്തു. പച്ചപ്പുൽ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ 5 ടൺ വൈക്കോൽ വിതരണം ചെയ്തു.
Share your comments