<
  1. News

വിവിധ തരം തലവേദനകളും, അതിനുള്ള കാരണങ്ങളും, പരിഹാരങ്ങളും

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ ഉണ്ടാവില്ല. തലവേദനകളിൽ അധികവും അപകടകാരികൾ അല്ലെങ്കിലും ഇത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ചെയ്യുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റാതെയുമാകുന്നു. വളരെ അധികം ആളുകൾ ഡോക്ടർമാരുടെ സഹായം തേടുമെങ്കിലും, ഡോക്ടർമാർക്ക് തന്നെ തലവേദനയുടെ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വരുന്നു.

Meera Sandeep
headache

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ ഉണ്ടാവില്ല. തലവേദനകളിൽ അധികവും അപകടകാരികൾ അല്ലെങ്കിലും ഇത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ചെയ്യുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റാതെയുമാകുന്നു. വളരെ അധികം ആളുകൾ ഡോക്ടർമാരുടെ സഹായം തേടുമെങ്കിലും,  ഡോക്ടർമാർക്ക് തന്നെ തലവേദനയുടെ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വരുന്നു.

വിവിധ തരം തലവേദനകൾ

അപകടകാരികളല്ലാത്ത തലവേദനകൾ സാധാരണയായി രണ്ടു തരമാണുള്ളത് - Tension headaches and Migraines.

Tension headaches പൊതുവെ ചെറുവേദന തൊട്ട് വലിയ വേദനകൾ വരെ കാണാറുണ്ട്. ചില തലവേദനകൾ light ആണെങ്കിലും മണിക്കൂറുകളോളം നീണ്ടുനിക്കുന്നു.  തലയുടെ മുൻഭാഗം തൊട്ട് പിൻഭാഗം വരെ ഏതു സ്ഥലത്തും ഈ വേദന അനുഭവപ്പെടുന്നു.

20% തലവേദനകളും migraine കൊണ്ട് ഉണ്ടകുന്നവയാണ്. Migraine തലവേദനകൾക്കു തീവ്രമായ (extreme pain) വേദന അനുഭവപ്പെടുന്നു. ഈ വേദന രണ്ടു ദിവസം വരെ നീണ്ടുനിൽകാം. ഓക്കാനം (nausea), ഛര്‍ദ്ദി (vomiting),  തുടങ്ങിയ ലക്ഷണങ്ങൾ (symptoms) ഉണ്ടാകുന്നു. ചിലർക്ക് migraine വരുന്നതിനു മുൻപ് പ്രകാശത്തിൻറെ മിന്നലുകൾ (flashes of light) കാണപ്പെടുന്നു.   Migraine ചിലപ്പോൾ പാരമ്പര്യമായി കിട്ടാറുണ്ട്.

Headache

തലവേദനയുടെ കാരണങ്ങൾ

നാഡീവ്യൂഹത്തിലുള്ള (nervous system) തകരാറുകളാണ് തലവേദനകൾക്കു കാരണം. കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും അധിക തലവേദനകളും, രക്തക്കുഴലുകളുടെ വലുപ്പം കൂടുന്നതുകൊണ്ടും (widening of vessels) ചുറ്റുമുള്ള രാസപദാർത്ഥങ്ങളുമായി (chemicals) ചേരുന്നതുകൊണ്ടുമാണ്. ഇതിൻറെ ഫലമായി nerves തലച്ചോറിന് pain messages അയക്കുന്നു.

തലവേദനക്ക് വേറെയും പല കാരണങ്ങളുണ്ട്. അവയിൽ ചിലത് താഴെ ചേർക്കുന്നു:

ഉറക്കക്കുറവ് (not enough sleep)

മാനസിക പിരിമുറുക്കം (stress)

കൂടുതൽ സമയം TV അല്ലെങ്കിൽ computer നോക്കുക

പുകവലി (smoking)

മദ്യം (alcohol)

Coffee, tea, ചില ആഹാരപദാർത്ഥങ്ങൾ

തലവേദനയേ എങ്ങനെ നേരിടാം

Aspirin പോലെയുള്ള വേദനസംഹാരികൾ തലവേദനക്ക് പരിഹാരമാകാറുണ്ട്. എന്നാൽ ഡോക്ടർമാർ ഉപദേശിക്കുന്നത് പരിപൂർണ്ണ വിശ്രമമാണ്.  കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ മാറ്റി പരീക്ഷിച്ചു നോക്കിയാലും ചിലപ്പോൾ ഗുണം ചെയ്യാറുണ്ട്.

ഏതു സാഹചര്യമായാലും, തുടർച്ചയായ വ്യായാമവും (exercise), ധാരാളം ശുദ്ധവായു നേടുന്നതും  തലവേദനക്ക് പൂർണ്ണശമനം കിട്ടിയില്ലെങ്കിലും, സ്ഥിതി മെച്ചപ്പെടാൻ സഹായിക്കുന്നു.

Summary: Different types of headaches, causes of headaches, remedies for headaches

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് സേവനത്തിനായി ഇനി റോബോട്ടുകളും

English Summary: Different types of headaches, causes of headaches, remedies for headaches

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds