-
-
News
ഡിജിറ്റൽ ഫാം ജേണലിസം ശില്പശാല ജൂലൈ 17 ന് തൃശൂരിൽ
കേരളത്തിൽ കാർഷികാനുബന്ധ മാധ്യമ പ്രവർത്തനവും ഡിജിറ്റലാവുന്നു.
കേരളത്തിൽ കാർഷികാനുബന്ധ മാധ്യമ പ്രവർത്തനവും ഡിജിറ്റലാവുന്നു. ഇതിന്റെ ആദ്യപടിയായ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെയും കേരള കാർഷിക സർവ്വകലാശാലയുടെയും കേന്ദ്ര ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ പോർട്ടലിന്റെയും നേതൃത്വത്തിൽ ജൂലൈ 17 ന് ഏകദിന ഡിജിറ്റൽ ഫാം ജേണലിസ ശില്പശാല സംഘടിപ്പിക്കും. കാർഷിക സർവ്വകലാശാല തൃശൂർ മണ്ണൂത്തി കമ്മ്യുണിക്കേഷൻ സെന്റർ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് ശില്പശാല.
നവ മാധ്യമങ്ങളെ ഉപയോഗിച്ച് കേരളത്തിന്റെ കാർഷിക മുന്നേറ്റം പൊതുജനങ്ങളിലെത്തിക്കുന്നതിനും വിജയഗാഥകളും കൃഷിയും നല്ല മാതൃകകളും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലെത്തിച്ച് കാർഷിക മേഖലയിലേക്കും അനുബന്ധ മേഖലകളിലേക്കും കർഷകരെ കൂടുതൽ ആകർഷിക്കുക എന്നതാണ് ഡിജിറ്റൽ ഫാം ജേണലിസത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ താൽപ്പര്യമുള്ളവരെ ഉൾപ്പെടുത്തി നൂറ് പേരടങ്ങുന്ന ഡിജിറ്റൽ ഫാം ജേണലിസ്റ്റ് കൂട്ടായ്മ രൂപീകരിക്കും .ഇവർക്ക് കൂടുതൽ പരിശീലനം നൽകി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് ചെറിയ വീഡിയോകൾ നിർമ്മിക്കും. ഓൺലൈൻ പോർട്ടലുകളുടെയും കാർഷിക മാസിക കളിലേയും വിവരങ്ങൾ വികാസ് പീഡിയ വഴിയും പ്രചരിപ്പിക്കും.
17-ന് നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവരായിരിക്കും ഡിജിറ്റൽ ഫാം ജേണലിസ്റ്റ് കൂട്ടായ്മയിലെ ആദ്യ അംഗങ്ങൾ. കർഷിക മേഖലയിലെ ഗവേഷകർ- 5, കൃഷി ഓഫീസർമാർ - 15, കാർഷിക പോർട്ടൽ റിപ്പോർട്ടർമാർ-10, കാർഷിക മാസിക പ്രതിനിധികൾ - 10, സോഷ്യൽ മീഡിയ പ്രവർത്തകർ - 10 , സോഷ്യൽ മീഡിയ ഗ്രൂപ്പ് അഡ്മിൻമാർ - 10, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രതിനിധികൾ -10, വികാസ് പീഡിയ വളണ്ടിയർമാർ -10, മൊബൈൽ വീഡിയോ നിർമ്മാതാക്കൾ - 10, കാർഷിക വിവരദാതാക്കൾ -10 എന്നിവർക്കാണ് ശില്പശാലയിൽ സൗജന്യ പ്രവേശനം. ശില്പശാലയുടെ ഭാഗമായി മൊബൈൽ വീഡിയോ ചീത്രീകരണവും എഡിറ്റിംഗും ,കണ്ടൻറ് അപ് ലോഡിംഗ് എന്നിവയിൽ വിദഗ്ധർ ക്ലാസ്സുകൾ നയിക്കും.
താൽപ്പര്യമുള്ള ഈ മേഖലയിൽപ്പെട്ടവർ ഫാം ഇൻഫർമേഷൻ ഓഫീസുമായോ 9656347995 എന്ന നമ്പറിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബുവുമായോ ജൂലായ് 14-നകം ബന്ധപ്പെടണം. ഏകദിന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും പിന്നീട് മാസ്റ്റർ ട്രെയ്നർമാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വികാസ് പീഡിയ റിസോഴ്സ് ഫീസും നൽകുന്നതായിരിക്കും.
English Summary: digital farm journalism workshop july 17th
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments