കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാം, 80 ശതമാനം വരെ സബ്സിഡിയില്‍
രജിസ്ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമേയില്ല.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക-യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടുയന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും, കര്‍ഷകഗ്രൂപ്പുകള്‍ക്കും, സംരംഭകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.
രജിസ്ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമേയില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടയില്‍ നിന്ന് താല്‍പ്പര്യമുള്ള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും, രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. രജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ
1 അപേക്ഷകന്റെ ആധാർ നമ്പർ
2 ജനന തീയതി
3 മൊബൈൽ നമ്പർ
4 ബാങ്ക് പാസ്ബുക്ക്
5 റെക്കോർഡ് ഓഫ് റൈറ്റ്സ് (ഭൂനികുതി അടച്ച രശീതി തണ്ടപ്പേർ നമ്പർ (ഖാട്ടാ ), സർവ്വേ നമ്പർ (ഖസ്‌റാ )
6 പാസ്പോർട് സൈസ് ഫോട്ടോ
7 ജാതി സർട്ടിഫിക്കറ്റു (എസ്.സി,എസ്.ടി ആണെങ്കിൽ മാത്രം)
8 പാൻ കാർഡ്
9 മേൽവിലാസം തെളിയിക്കുന്ന രേഖകൾ(ഡ്രൈവിങ് ലൈസൻസ്,ഇലക്ഷൻ ഐ ഡി,ആധാർ തുടങ്ങിയവ)
രെജിസ്ട്രേഷൻ പൂർത്തിയായാൽ യൂസർ ഐ ഡി യും പാസ്‌വേർഡും ലഭിക്കും ഇത് ഉപയോഗിച്ച് വേണം തുടർന്നുള്ള ഓപ്‌ഷനുകൾ നൽകാൻ
ശ്രദ്ധിക്കുക
1(250 cent)ഹെക്ടറിൽ താഴെ ഭൂമി ഉള്ളവർ Marginal
1-2 ഹെക്ടർ വരെ ഭൂമി ഉള്ളവർ Smal
ഇതിൽ കൂടുതൽ ഉള്ളവർ Others എന്ന കാറ്റഗറിയിലുമാണ് വരുന്നത്
സബ്‌സിഡി നിരക്ക്
Sc / St ചെറുകിട നാമമാത്ര വനിതാ ഗുണഭോക്താക്കൾ 50%
മറ്റ് ഗുണഭോക്താക്കൾ 40%
കർഷക സഹകരണ സംഘങ്ങൾ, കർഷകരുടെ സ്വയം സഹായ സംഘങ്ങൾ, കാർഷിക ഉത്പാദന സംഘങ്ങൾ തുടങ്ങിയ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഉള്ള സംഘങ്ങൾക്ക് 80% സബ്‌സിഡി ലഭിക്കും
പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
Share your comments