
1. സാങ്കേതിക തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം തുടർച്ചയായി മുടങ്ങിയതോടെ മാർച്ച് മാസത്തെ റേഷൻ വാങ്ങുന്നതിനുള്ള കാലാവധി നീട്ടി. ഏപ്രിൽ 6 വരെ മാർച്ച് മാസത്തെ റേഷൻ വാങ്ങാം. റേഷൻ കടകളിലെ ഇ പോസ് സർവർ തകരാർ കാരണമാണ് വിതരണം തടസപ്പെട്ടത്. അതേസമയം മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ് നടത്തുന്നതിന് കേന്ദ്രം അനുവദിച്ച സമയം കഴിഞ്ഞു. കാലാവധി കഴിഞ്ഞെങ്കിലും റേഷൻ ഉടമകൾക്ക് ഇത് വരെ റേഷൻ വിഹിതം നഷ്ടമായിട്ടില്ല. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും അവസാനിച്ചു. കേരളത്തിലെ ഭൂരിഭാഗം പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2. തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനവിനായി കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി 25-50 ഹെക്ടറില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഹെക്ടറിന് 35,000 രൂപ രണ്ടു ഗഡുക്കളായി സഹായം നല്‍കും.
3. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടിയുള്ള SSLC വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. ഏപ്രിൽ 16 ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്ക് മെയിലായോ അല്ലെങ്കിൽ 04872438567, 04872438565, 8547837256, 9497353389 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
4. കൊല്ലം ജില്ലയിലെ ദുര്‍ഘടപ്രദേശങ്ങളില്‍ മൃഗചികിത്സയും സേവനവും എത്തിക്കുവാനുള്ള ആംബുലേറ്ററി ക്ലിനിക് പദ്ധതി ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ വെറ്ററിനറി ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടത്തുക. ജില്ലയിലെ ഗിരിവര്‍ഗ ഊരുകളിലും തീരപ്രദേശങ്ങളിലും മൃഗസംരക്ഷണ സേവനം എത്തിക്കുന്നതിനാണ് പദ്ധതി. മണ്‍റോത്തുരുത്തിലെ പെരിങ്ങാലം, കിടപ്രം, മലയില്‍ക്കടവ് എന്നീ പ്രദേശങ്ങളില്‍ ആദ്യഘട്ട ക്യാമ്പുകള്‍ തുടങ്ങി. ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി.ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉരുക്കള്‍ക്ക് മരുന്നുകളും ജീവകങ്ങളും ധാതുലവണമിശ്രിതങ്ങളും മീനെണ്ണയും ടോണിക്കുകളും സൗജന്യമായി നല്‍കി. വന്ധ്യത പരിശോധനയും നടത്തി.
Share your comments