1. News

ജില്ലാതല കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കര്‍ഷ അവാര്‍ഡും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.

K B Bainda
അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും പി. ഉബൈ ദുള്ള എം.എല്‍.എ നിര്‍വഹിച്ചു.
അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും പി. ഉബൈ ദുള്ള എം.എല്‍.എ നിര്‍വഹിച്ചു.

മലപ്പുറം:സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കര്‍ഷക അവാര്‍ഡും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും സര്‍ട്ടിഫിക്കറ്റ് വിതരണവും പി. ഉബൈ ദുള്ള എം.എല്‍.എ നിര്‍വഹിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുത്ത സൈഫുള്ള പറത്തൊടി (കൃഷിഭവന്‍ കുറുവ), മികച്ച ഹൈടെക് ഫാര്‍മര്‍ ഉമ്മര്‍ ബിന്‍ അഹമ്മദുകുട്ടി (കൃഷിഭവന്‍ കുറുവ), കര്‍ഷക പ്രതിഭ പി.വി മുഹമ്മദ് സിനാന്‍. (കൃഷിഭവന്‍ വണ്ടുര്‍), കോളേജ് പ്രതിഭ കെ.പി മുഹമ്മദ് അന്‍സാര്‍ (കൃഷിഭവന്‍ അങ്ങാടിപ്പുറം), മികച്ച ജൈവകര്‍ഷകന്‍ ജി. കെ മധു.(കൃഷിഭവന്‍ മഞ്ചേരി), കര്‍ഷക തിലകം പി.ടി സുഷമ (കൃഷിഭവന്‍ താനാളൂര്‍) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഹരിതമിത്ര അവാര്‍ഡ് നേടിയ പി.ടി അബ്ദുള്ള (കൃഷിഭവന്‍ കുറ്റിപ്പുറം), മികച്ച റെസി ഡന്റ്‌സ് അസോസിയേഷനായി തെരഞ്ഞെടുത്ത നാട്ടൊരുമ ചെറുപുത്തുര്‍ റെസി ഡന്റ്‌സ് അസോസിയേഷനും അവാര്‍ഡ് നല്‍കി.

പച്ചക്കറി വികസന പദ്ധതി അവാര്‍ഡുകളില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെ ടുത്ത ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ് ജി.എച്ച്.എസ്.എസ് പുതു പ്പറമ്പ് എന്നീ സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കി.

മികച്ച അധ്യാപകരായി തെരഞ്ഞെടുത്ത ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ് പി.ഒ ലബീബ, എച്ച്.എസ്.എ.ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍ പി. സുരേഷ്‌കുമാര്‍, മികച്ച സ്ഥാപന മേധാവിയായി ചോറ്റൂര്‍ ജി.എല്‍.പി.എസ് പി.ഒ പുഷ്പകുമാരി, ജി.എച്ച്. എസ്.  എസ് വെട്ടത്തൂര്‍ ടി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി. മികച്ച കര്‍ഷകനാ യി തെരഞ്ഞെടുത്ത എ.കെ അലി (കൃഷിഭവന്‍ അരീക്കോട്), ബദറുദ്ദീന്‍ (കൃഷിഭവന്‍ ഊരകം), മികച്ച കൃഷി ഓഫീസര്‍ മുതുവല്ലൂര്‍ കൃഷി ഭവനിലെ ടി.കെ സൈഫുന്നിസ, മികച്ച കൃഷി അസിസ്റ്റന്റ് എം. ശ്രീജയ് (കൃഷിഭവന്‍ എടക്കര), ബെസ്റ്റ് ഇന്നോവേറ്റര്‍ എം.ഷാമില്‍ സലാം(കൃഷിഭവന്‍ ഊര്‍ങ്ങാട്ടിരി), മികച്ച മട്ടുപ്പാവ് കൃഷി ഖാലിദ് കരിങ്കപ്പാറ (കൃഷിഭവന്‍ ആതവനാട്), ഓണത്തിന് ഒരുമുറം പച്ചക്കറികൃഷി പദ്ധതി എം. കെ ഷീജ. (കൃഷിഭവന്‍ അരീക്കോട്)എന്നി പദ്ധതിക്കുള്ള അവാര്‍ഡും കൈമാറി.

മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സറീനാ ഹസീബ്, മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ടി.എ ഷെരീഫ്, കെ.സി വേലായുധന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ശ്രീരേഖ, ആത്മ പ്രൊജക്ട് ഓഫീസര്‍ വി.പി ജമാലുദ്ദീന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മാത്യൂ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: District level farmer award presented

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds