<
  1. News

നാട്ടുമാവുകളെ സംരക്ഷിക്കാൻ 'നാട്ടുമാമ്പാത' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ "നാട്ടുമാമ്പാത" പദ്ധതിയിലേക്കുള്ള നാട്ടുമാവിൻ വിത്തുകൾ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് ഫാം സൂപ്രണ്ട് രമ്യ ബായി വിത്തുകൾ സ്വീകരിച്ചു. നീലപ്പറങ്കി, പുളിയൻ പറങ്കി, കുറുക്കൻ മാങ്ങ, ഗോ മാങ്ങ, ചുനയൻ തുടങ്ങി ഏഴോളം നാട്ടുമാവിൻ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകളാണ് കൈമാറിയത്.

Meera Sandeep

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ "നാട്ടുമാമ്പാത" പദ്ധതിയിലേക്കുള്ള നാട്ടുമാവിൻ വിത്തുകൾ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് ഫാം സൂപ്രണ്ട് രമ്യ ബായി വിത്തുകൾ സ്വീകരിച്ചു. നീലപ്പറങ്കി, പുളിയൻ പറങ്കി, കുറുക്കൻ മാങ്ങ, ഗോ മാങ്ങ, ചുനയൻ തുടങ്ങി ഏഴോളം നാട്ടുമാവിൻ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകളാണ് കൈമാറിയത്.

അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് 'നാട്ടുമാമ്പാത'. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  നടുവണ്ണൂർ പഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. സമാനമായ പദ്ധതികൾ വിവിധ പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും നടപ്പിലാക്കി വരുന്നുണ്ട്.

കുറ്റ്യാടി പ്രദേശത്തു നിന്നും ശേഖരിച്ച നാട്ടുമാവിൻ വിത്തുകളാണ് കെെമാറിയത്. ഇവ ആദ്യം പാകി മുളപ്പിച്ച്, പിന്നീട് സഞ്ചികളിലേക്ക് മാറ്റും. ഈ പ്രക്രിയയ്ക്ക് രണ്ടുമാസത്തോളം സമയം വേണ്ടിവരുമെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ വടയക്കണ്ടി നാരായണൻ, ചങ്ങരോത്ത് പഞ്ചായത്ത് അംഗം സെഡ് എ സൽമാൻ തുടങ്ങിയവർ സംബന്ധിച്ചു.

Kozhikode: Koothali Farm has handed over Natumavin seeds for the "Nattumampatha" project of Kozhikode District Panchayat for germination. Farm Superintendent Ramya Bai received the seeds from District Panchayat President Sheeja Shashi. More than 2000 seeds of 7 varieties of native mango such as Neelaparangi, Pulian parangi, Kurukan mango, gomanga, Chunayan etc. were handed over.

'Natumampatha' is a plan of the district panchayat to protect native animals from outside. The aim of the project is to protect native plants by planting them along roads, water bodies and other public places. The project will be implemented in Naduvannur panchayat first. Later it will be extended to other panchayats. Similar projects are being implemented by various institutions and organizations in different regions.

English Summary: District panchayat with 'Natumampatha' scheme to protect native mangoes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds