1. News

വീട്ടിൽ നാടൻ മാവുകൾ ഉണ്ടോ? കാർഷിക സർവകലാശാലയിൽ അറിയിക്കൂ.

കേരള കാർഷിക സർവകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നാടൻ മാവിനങ്ങൾ വീട്ടുവളപ്പിൽ ഉള്ള കർഷകർ 8137840196 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.Implemented at the Agricultural Methodology Research Center, Kerala Agricultural University, Sadanandapuram. Farmers who want to be a part of the conservation scheme should register their names by calling 8137840196.

K B Bainda
ആപ്പിൾ റുമാനി
ആപ്പിൾ റുമാനി

 

 

നാടൻ മാവുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി കാർഷിക സർവകലാശാല. നാടൻ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാർഷിക സർവകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നാടൻ മാവിനങ്ങൾ വീട്ടുവളപ്പിൽ ഉള്ള കർഷകർ 8137840196 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.


പല നാടൻ മാവിനങ്ങൾ ഓർമയാകുകയാണ്. ഇതിൽ ശേഷിക്കുന്ന ചില ഇനങ്ങൾ ചില വീട്ടു വളപ്പുകളിലുണ്ട്. നമ്മുടെ ഭാവി തലമുറയ്ക്കായി ഇത്തരം മാവിനങ്ങൾ സംരക്ഷിക്കപ്പെടണം. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന നാടൻ മാവിനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാൻ ശേഷിയുള്ളവ കൂടിയാണ്.


മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാടൻ മാവുകളുടെ ഒരു വൈവിധ്യം തന്നെ കേരളത്തിൽ കാണാറുണ്ട്. പൊന്നാടൻ മാങ്ങാ , കർപ്പൂര വരിക്ക, താളി മാങ്ങ, കിളിച്ചുണ്ടൻ മാമ്പഴം, കസ്തൂരി മാങ്ങ, കർപ്പൂരം, പോളച്ചിറ, നെടുങ്ങോലൻ മാങ്ങ, കോട്ടുകോണം മാങ്ങ, വെള്ളരി മാങ്ങ, മൂവാണ്ടൻ മാങ്ങ, തേമ്പാരു മാങ്ങ തുടങ്ങി നിരവധി നാടൻ ഇനങ്ങളാണ് കേരളത്തിലുള്ളത്.

കേരളത്തിലെ മാറുന്ന സാമൂഹ്യ പരിതസ്ഥിതിയിലും ഭൂവിനിയോഗത്താലും നിമിത്തം മാവ് കൃഷി കുറഞ്ഞു വരുന്നുണ്ട്. നാടൻ മാവിനങ്ങളുടെ വൻതോതിലുള്ള നാശത്തിന് ഇതു വഴിവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാടൻ മാവിനങ്ങളുടെ സംരക്ഷണത്തിന് കാർഷിക സർവകലാശാല മുന്നിട്ടിറങ്ങുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരളത്തിന്റെ നേന്ത്രക്കായ വിദേശത്തേക്ക് ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ

#Mango #Localmangotree #Keralaagricultureuniversity #Krishi #FTB

English Summary: Do you have Local Mango tree at home? Inform the University of Agriculture.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds