കേരള സർക്കാറിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേനയുള്ള വിള ഇൻഷൂറൻസ് പദ്ധതി- 2020നെ ക്കുറിച്ചുള്ള വിവരങ്ങൾ
കൃഷിഭവനിൽ നിന്നും ഏതൊരു പദ്ധതിയുടെയും ആനുകൂല്യം ലഭിക്കുന്നതിന് വിള ഇൻഷൂറൻസ് നിർബന്ധമാണ്.പ്രകൃതിക്ഷോഭ ആനുകൂല്യത്തിനും ഇൻഷൂറൻസ് നിർബന്ധമാണ്.
Crop insurance is mandatory to avail the benefit of any scheme from Krishi Bhavan. Insurance is also mandatory for natural disaster benefit.
വിള:മരച്ചീനി/കപ്പ
ഇൻഷൂർ ചെയ്യാൻ എന്തൊക്കെയാണ് വേണ്ടത്?
കപ്പ നട്ട് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം 5 മാസം വരെ;കുറഞ്ഞത് 5 സെൻ്റിൽ എങ്കിലും കൃഷി വേണം
അടയ്ക്കേണ്ട പ്രീമിയം: തുക -0.02 ഹെക്ടറിന് 3 രൂപ
ലഭിക്കുന്ന നഷ്ടപരിഹാരം:ഹെക്ടർ ഒന്നിന് അഥവാ 247 സെൻ്റിന് പതിനായിരം രൂപ
ഏതെല്ലാം നാശ നഷ്ടങ്ങൾക്ക് സഹായം ലഭിക്കും?
വരൾച്ച,വെള്ളപ്പൊക്കം ,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, ഭൂമിക്കുലുക്കം/ഭൂകമ്പം, കടലാക്രമണം,ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ,കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം.
Drought, floods, landslides, earthquakes, tsunamis, hurricanes, thunderstorms, wildfires, wildlife attacks
പ്രീമിയം അടയ്ക്കുന്നതിനെക്കുറിച്ചു
പദ്ധതിയിൽ ചേരുന്നവർ പ്രീമിയം അടയ്ക്കണം. തുക മടക്കിക്കൊടുക്കില്ല. പ്രീമിയം അടച്ച ദിവസം മുതൽ 7 ദിവസങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.സർക്കാർ നിശ്ചയിക്കുന്ന തുകയാണ് പ്രീമിയം.
ആർക്കൊക്കെ അംഗത്വം എടുക്കാം: സ്വന്തമായോ, പാട്ടത്തിനോ കൃഷി ചെയ്യുന്നവർക്ക് അംഗങ്ങളാവാം.
ഓർക്കുമല്ലോ
അപേക്ഷയും, അനുബന്ധ രേഖകളും (ബാങ്ക് പാസ് ബുക്ക്,ആധാർ കാർഡ്,നികുതി രസീതി) കൃഷിഭവനിൽ നൽകുക.
കൃഷി ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പ്രീമിയം തിട്ടപ്പെടുത്തും.
നാശ നഷ്ടം സംഭവിച്ചാൽ ഉടൻ തന്നെ കൃഷി ഭവനിൽ വിവരമറിയിക്കുക.
കൃഷി ഭവൻ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നത് വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നില നിർത്തണം.
നഷ്ട പരിഹാരം കർഷകൻ്റെ അക്കൗണ്ടിലേക്ക് നൽകും.
കൃഷിഭവനിൽ നിന്നും ഏതൊരു പദ്ധതിയുടെയും ആനുകൂല്യം ലഭിക്കുന്നതിന് വിള ഇൻഷൂറൻസ് നിർബന്ധമാണ്.പ്രകൃതിക്ഷോഭ ആനുകൂല്യത്തിനും ഇൻഷൂറൻസ് നിർബന്ധമാണ്.ആയതിനാൽ എല്ലാ കർഷകരും നിയമപ്രകാരം ഇൻഷൂറൻസ് ചെയ്യാവുന്ന എല്ലാ വിളകളും ഇൻഷൂർ ചെയ്തിരിക്കണം.
വിള ഇൻഷൂറൻസ് പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾക്കു:കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഖാരിഫ് - 2020 അവസാന തീയതിഈ മാസം (31 31.07.2020)
#Farmer#AW#FTB#Agriculture
Share your comments