വിളനഷ്ടവും, നാശനഷ്ടങ്ങളും കണക്കാക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിനും കർഷകരുടെ ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും, ഉറപ്പാക്കുന്നതിനുമായി കൃഷി, കർഷക ക്ഷേമ മന്ത്രാലയം രണ്ട് കമ്മിറ്റികൾ രൂപീകരിച്ചതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സാങ്കേതികവിദ്യാധിഷ്ഠിത വിള വിളവ് കണക്കാക്കൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുള്ള സമിതിയും,
കാലാവസ്ഥാ ഡാറ്റ അടിസ്ഥാന സൗകര്യങ്ങളുടെ സ്റ്റാൻഡേർഡൈസേഷനും മെച്ചപ്പെടുത്തലിനുമുള്ള കമ്മിറ്റിയും, ഈ രണ്ടു കമ്മിറ്റികളും MoA&FW ന് കീഴിലുള്ള മഹലനോബിസ് നാഷണൽ ക്രോപ്പ് ഫോർകാസ്റ്റ് സെന്റർ (MNCFC) ഡയറക്‌ടറാണ് രണ്ട് കമ്മിറ്റികൾക്കും നേതൃത്വം നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും വിദഗ്ധർക്കൊപ്പം മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ സർക്കാരുകളുടെ പ്രാതിനിധ്യവും സമിതിയിലുണ്ടാകുമെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
വിളവ് കണക്കാക്കുന്നതിനുള്ള സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഇത് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കുന്നതിനൊപ്പം ടെക്നോളജി നടപ്പാക്കൽ പങ്കാളികളെ (technology implementation partners)(TIPS) എൻറോൾ ചെയ്യും. നിർദിഷ്ട കാലാവസ്ഥാ ഇൻഫർമേഷൻ നെറ്റ്‌വർക്ക് ഡാറ്റാ സിസ്റ്റം (WINDS) സൃഷ്ടിക്കുന്നതിൽ MoA & FW യെ സഹായിക്കാൻ കാലാവസ്ഥാ ഡാറ്റ ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്, ഇതിന് കീഴിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളുടെയും (AWS) ഓട്ടോമാറ്റിക് മഴമാപിനികളുടെയും (ARG) സംവിധാനം ഇന്ത്യയിലുടനീളം നടപ്പിലാക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അതികഠിനമായ കാലാവസ്ഥാ സംഭവങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്ന വെല്ലുവിളികൾ സമയബന്ധിതമായ കാലാവസ്ഥാ മുന്നറിയിപ്പുകളിലൂടെയും, കാലാവസ്ഥാ പ്രവചനങ്ങളിലൂടെയും ഇന്ത്യ കാലാവസ്ഥാ വകുപ്പ് (IMD) മികച്ച രീതിയിൽ രാജ്യത്തിനും വിവിധ പങ്കാളികൾക്കും വേണ്ടി കൈകാര്യം ചെയ്യുന്നുവെന്ന് ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) രാജ്യത്തെ കർഷക സമൂഹത്തിന്റെ പ്രയോജനത്തിനായി ഒരു പ്രവർത്തന അഗ്രോമെറ്റീരിയോളജിക്കൽ അഡ്വൈസറി സർവീസസ് (AAS) നടത്തുന്നു, അതായത് ഗ്രാമീണ കൃഷി മൗസം സേവ (GKMS) പദ്ധതി. സ്കീമിന് കീഴിൽ, അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലയിലും ബ്ലോക്ക് തലത്തിലും ഇടത്തരം കാലാവസ്ഥാ പ്രവചനം സൃഷ്ടിക്കപ്പെടുന്നു, പ്രവചനത്തെ അടിസ്ഥാനമാക്കി, സംസ്ഥാന കാർഷിക സർവകലാശാലകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന 130 അഗ്രോമെറ്റ് ഫീൽഡ് യൂണിറ്റുകൾ (AMFUs) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) മുതലായവ, എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും അവരുടെ അധികാരപരിധിയിലുള്ള ജില്ലകൾക്കും അവരുടെ ജില്ലയുടെ ബ്ലോക്കുകൾക്കുമായി അഗ്രോമെറ്റ് ഉപദേശങ്ങൾ തയ്യാറാക്കുകയും ദൈനംദിന കാർഷിക പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാൻ കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.
അസാധാരണമായ കാലാവസ്ഥ മൂലമുള്ള വിളനാശവും, നഷ്ടവും കുറയ്ക്കുന്നതിനൊപ്പം വിള ഉൽപ്പാദനവും ഭക്ഷ്യസുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന കാലാവസ്ഥാ അധിഷ്‌ഠിത വിള, കന്നുകാലി പരിപാലന തന്ത്രങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ് IMD നൽകിയ AAS എന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് പ്രവചനങ്ങളും ഉപദേശങ്ങളും വേഗത്തിൽ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. നിലവിൽ 3,636 ബ്ലോക്കുകളിലായി 1,21,235 ഗ്രാമങ്ങളിലെ കർഷകർ 16,262 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കവർ ചെയ്തിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പ് ജില്ലാ-ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് അഗ്രോമെറ്റ് ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി കർഷകരുടെയും ഗ്രാമങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: G20 Summit: 10 ലക്ഷത്തിലധികം വിദേശ ചെടികൾ കൊണ്ട് ഡൽഹി അലങ്കരിക്കും
Share your comments