രോഗബാധിതയായും, അപകടങ്ങളിൽപ്പെട്ടും ദുരിതത്തിലാകുന്ന വന്യ ജീവികളെ ശുശ്രൂഷ നല്കി ജിവൻ രക്ഷപ്പെടുത്തുന്ന വെറ്ററിനറി ഡോക്ടർ ഷെറിൻ ബി സാരംഗത്തെ ആദരിച്ചു.
കേരള സർക്കാർ അംഗീകൃത പാമ്പ് സംരക്ഷക കൂട്ടായ്മയായ കണ്ണൂർ വൈൽഡ് ലൈഫ് റെസ്ക്യൂവേർസ് എന്ന സംഘടനയാണ് ആദരിച്ചത്.
തളിപ്പറമ്പ് തമ്പുരാൻ നഗറിലെ നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉപഹാരം നല്കി ആദരിക്കുകയായിരുന്നു.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി.ഗോപിനാഥ്, പറശിനിക്കടവ് ആയുർവ്വേദ ആശുപത്രി ഡയറക്ടർ പ്രൊഫസർ ഇ.കുഞ്ഞിരാമൻ, പറശിനിക്കടവ് വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ.സന്തോഷ്, തളിപ്പറമ്പ് പ്രസ്സ് ഫോറം പ്രസിഡണ്ട് എം.കെ. മനോഹരൻ, തമ്പുരാൻ നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പി.വി.രാജേശേഖരൻ, പ്രകൃതി - വന്യ ജീവി സംരക്ഷകൻ വിജയ് നീലകണ്ഠൻ, മനോജ് കാമനാട്ട് എന്നിവർ സംബന്ധിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശിയായ ഡോ.ഷെറിൽ ബി സാരംഗം കണ്ണൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജനാണ്.
വെറ്ററിനറി സയൻസിൽ സർജറി വിഭാഗത്തിൽ ബിരുദാനന്ത ബിരുദവും, ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ചെമ്പൻതൊട്ടി വെറ്ററിനറി പോളിക്ലിനിക്കിലും, പട്ടുവം മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലും ജോലി ചെയ്തിരുന്നു .
പത്തനംതിട്ട തിരുവല്ല സ്വദേശിയും കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം ക്ലിനിക്കൽ ലാബിൽ ജോലി ചെയ്യുന്ന ഡോ: വർഷ മേരി മത്തായിയാണ് ഭാര്യ.
Share your comments