കാർഷിക മേഖലയിൽ ഡ്രോണിന്റെ പ്രയോഗം കീടനാശിനി തളിക്കുന്നതിനു മാത്രമായി പരിമിതപ്പെടുത്തരുത്; ഇതിന്റെ സാധ്യതകൾ അനേകമാണെന്നും, ഡ്രോണുകൾക്ക് ജൈവ, പ്രകൃതി കൃഷിയിൽ വലിയ സാധ്യതയുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. 'ഇന്ത്യയിലെ ഡ്രോൺ വ്യവസായം കഴിഞ്ഞ ഒന്നര വർഷത്തിനിടെ 6 തൊട്ട് 8 മടങ്ങ് വളർന്നു, ഇത് രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്ന ഡ്രോൺ ഇൻഫ്രാസ്ട്രക്ചർ 'അങ്ങേയറ്റം കരുത്തുറ്റതാണ്' എന്ന് തെളിയിക്കുന്നു', എന്ന് മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ പയനിയർ എന്ന നിലയിൽ ഡ്രോണുകളെക്കുറിച്ചുള്ള ഒരു ഇന്ത്യൻ കേസ് സ്‌റ്റഡി G20 കാർഷിക വർക്കിംഗ് ഗ്രൂപ്പിന്റെ നടന്നുകൊണ്ടിരിക്കുന്ന മീറ്റിംഗിൽ പ്രദർശിപ്പിക്കുമെന്ന്, മന്ത്രി പറഞ്ഞു. 2030ഓടെ ഡ്രോണുകളുടെ ആഗോള ഹബ്ബായി ഇന്ത്യ മാറ്റുകയാണ് ലക്ഷ്യം, ഇതിനായി പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI) ഉൾപ്പെടെയുള്ള വ്യവസായ സൗഹൃദ നയം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നടന്ന ആദ്യ G20 അഗ്രികൾച്ചർ ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു,'ഡ്രോണുകളുടെ ഉപയോഗം, കാർഷിക മേഖലയിൽ ചെറിയ തോതിൽ മാത്രമേ ലഭ്യമാവുമെന്ന് ചിന്തിക്കരുത്, കാർഷികമേഖലയിൽ ഡ്രോണുകൾ പല രീതിയിലും ഉപയോഗിക്കാം, ഇതൊരു സേവനമായി തന്നെ ഉപയോഗിക്കണമെന്നും ഇതിന്റെ സാധ്യതകൾ അനവധിയാണ്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷിയിൽ ഡ്രോണുകളുടെ ഉപയോഗം കീടനാശിനി തളിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. കാഡസ്ട്രൽ മാപ്പിംഗിലും കൃഷിഭൂമിയുടെ സർവേയിലും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. 'ജൈവിക് ഖേതി' (Organic Farming) എന്നതിനായുള്ള ഡ്രോൺ ആപ്ലിക്കേഷന്റെ ഉപയോഗം വളരെ വലുതാണ്. പ്രകൃതി കൃഷിയിൽ പോലും ഡ്രോണുകളുടെ പ്രയോഗത്തിന് വളരെയധികം സാധ്യതകളുണ്ട്,' അദ്ദേഹം അഭിപ്രായപ്പെട്ടു. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും മാതൃഭൂമിയെ രക്ഷിക്കുന്നതിനുമായി സർക്കാർ ജൈവ-പ്രകൃതി കൃഷിയെ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നു. നിലവിൽ ജൈവകൃഷിയിൽ മുന്നിൽ നിൽക്കുന്നത് മധ്യപ്രദേശാണ്. നിലവിൽ കൃഷിയിൽ ഡ്രോണുകൾക്ക് കീടനാശിനി തളിക്കാൻ മാത്രമേ അനുമതിയുള്ളൂ. ഭാവിയിൽ കൂടുതൽ ആപ്ലിക്കേഷനുകൾ ഉയർന്നുവരുന്നത് തുടരുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി, ഡ്രോണുകൾക്ക് ഒന്നിലധികം ഉപയോഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഭൂഗർഭജല ലഭ്യത അളക്കുന്ന അക്വിഫർ മാപ്പിംഗ് മാർച്ചിൽ പൂർത്തിയാക്കും: കേന്ദ്ര സർക്കാർ
Share your comments