<
  1. News

ഡ്രോണ്‍ പറന്നു, മെത്രാന്‍ കായലില്‍

മെത്രാൻ കായലിൽ തിങ്കളാഴ്ച ഒരു മഞ്ഞ തുമ്പി പറന്നുയർന്നു. ഇവിടെ പറന്ന് നടന്ന തുമ്പി അപകടകാരിയായിരുന്നില്ല. മെത്രാന്‍ കായല്‍ പാടത്ത് മരുന്നു തളിക്കാന്‍ എത്തിയ 'ഡ്രോണ്‍' ആയിരുന്നു അത്. പച്ചപരവതാനി വിരിച്ച് കിടക്കുന്ന മെത്രാൻകായലിനെ സംരക്ഷിക്കാനായിരുന്നു ഈ തുമ്പിയുടെ വരവ്. പാടശേഖരത്തിന് മുകളിലുടെ പറന്ന് നടന്ന് സൂക്ഷ്മമൂലകങ്ങൾ തളിക്കുകയായിരുന്നു ഡ്രോൺ.

KJ Staff

കോട്ടയം  : മെത്രാൻ കായലിൽ തിങ്കളാഴ്ച ഒരു മഞ്ഞ തുമ്പി പറന്നുയർന്നു. ഇവിടെ പറന്ന് നടന്ന തുമ്പി അപകടകാരിയായിരുന്നില്ല. മെത്രാന്‍ കായല്‍ പാടത്ത് മരുന്നു തളിക്കാന്‍ എത്തിയ 'ഡ്രോണ്‍' ആയിരുന്നു അത്. പച്ചപരവതാനി വിരിച്ച് കിടക്കുന്ന മെത്രാൻകായലിനെ സംരക്ഷിക്കാനായിരുന്നു ഈ തുമ്പിയുടെ വരവ്. പാടശേഖരത്തിന് മുകളിലുടെ പറന്ന് നടന്ന് സൂക്ഷ്മമൂലകങ്ങൾ തളിക്കുകയായിരുന്നു ഡ്രോൺ. 

പാടശേഖരങ്ങളിലെ അമ്ലത്വത്തിന് പരിഹാരമെന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹെലിക്യാം മാതൃകയിലുളള ഡ്രോണ്‍ ഉപയോഗിച്ചാണ് മെത്രാൻ പാടത്ത് മരുന്നു തളിച്ചത്. അമ്ലത കണ്ടെത്തിയ 100 ഏക്കറിലാണ് മരുന്ന് തളിച്ചത്. കര്‍ണാടകയിലെ ഷിമോഗയില്‍ മരുന്നു തളിച്ചതിലൂടെ അമ്ലത്വം വര്‍ധിച്ചത് മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടാനിടയാക്കി. തന്മൂലം നെല്‍ചെടികളുടെ വേരുകള്‍ നശിച്ച് മൂലകങ്ങള്‍ വലിച്ചെടുക്കുന്നതിനുളള ക്ഷമത ഇല്ലാതായി. ഇതിനു പരിഹാരമായാണ് മരുന്നുതളിക്കല്‍ നടത്തിയത്. കർണ്ണാടകത്തിൽ ഇത്തരം മരുന്നുതളിക്കല്‍ വിജയിച്ചിരുന്നു. അതേ സാങ്കേതികവിദ്യ ഇവിടെയും പരീക്ഷിക്കുകയായിരുന്നു. സിങ്ക്, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ മിശ്രിതമാണ് ഡ്രോണിലെ സ്‌പ്രേയര്‍ ഉപയോഗിച്ച് തളിച്ചത്. അഞ്ച് ലിറ്ററിന്റെ ടാങ്കാണ് ഡ്രോണിൽ ഘടിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഗൂഗിള്‍ മാപ്പിലൂടെ റൂട്ട് തയ്യാറാക്കി ഡ്രോണ്‍ പോകേണ്ട സ്ഥലം ആപ്ലിക്കേഷനില്‍ സെറ്റു ചെയ്താണ് പ്രവര്‍ത്തനം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഡ്രോണ്‍ നിയന്ത്രിക്കുന്നത്. 

മങ്കൊമ്പ് കീട നിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് മരുന്നു തളിക്കല്‍ നടത്തിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽച്ചെടികളിൽ മരുന്ന് തളിക്കുന്നത്. ബംഗളൂരൂവിലെ ആര്യന്‍ മാപ്പിങ് സൊലൂഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. മരുന്നു തളിക്കുന്നതിന് തൊഴിലാളികളുടെ ദൗര്‍ലഭ്യം ഉണ്ടായതാണ് പുതിയ വഴി തേടാന്‍ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. 
കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ. പി. സലിമോന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍, ബംഗലൂരുവില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

CN Remya Chittettu Kottayam

English Summary: Drone over Maitran Kaayal

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds