സംസ്ഥാനത്ത് കനത്ത ചൂടിലും വരൾച്ചയിലും 6.95 കോടി രൂപയുടെ കൃഷി നാശമുണ്ടായി.ജനുവരി ഒന്നു മുതലുള്ള കണക്കുകൾ പ്രകാരമാണിത്. 35 ഡിഗ്രിയിലേറെ ചൂടു നേരിട്ട കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലാണു നാശമേറെ. കൊടും ചൂടിൽ വാഴ, നെല്ല്, പച്ചക്കറി എന്നിവ വാടിക്കരിയുകയാണ്. വിഷു വിപണി ലക്ഷ്യമിട്ടു ചെയ്ത വാഴക്കൃഷിയ്ക്കു നനയ്ക്കാൻ വെള്ളമില്ലാത്തത് കനത്ത തിരിച്ചടി നേരിടുകയാണ്. ഇത്തവണപ്രതീക്ഷിച്ച ഉൽപാദനവും ഉണ്ടാകില്ല. 1046. 85 ഹെക്ടറിലുണ്ടായ വിളനാശം 1125 കർഷകർക്കു നഷ്ടം വരുത്തി.
വിളനാശം ഇങ്ങനെ
വിള–എണ്ണം–വിസ്തൃതി (ഹെക്ടറിൽ)–ബാധിച്ച കർഷകരുടെ എണ്ണം– നഷ്ടം (ലക്ഷത്തിൽ)
ഏത്തവാഴ (കുലയ്ക്കാത്തത്)– 24807–872.55–241–99.23
ഏത്തവാഴ (കുലച്ചത്) – 54467–66.21–511–326.80
നെല്ല് –99310–99.31–290–148.97
പച്ചക്കറി (പന്തൽകൃഷി) – 2100hr-2.10–27–0.95
കുരുമുളക് –900–3.24–19–6.75
കിഴങ്ങുവർഗം –250.000Hr-1,00–8–112.50
കപ്പ –1000Hr–1.00–11–0.13
പച്ചക്കറി(പന്തൽഅല്ലാത്തത്) –1400hr-1.40-17-0.56
തെങ്ങ്(1വർഷം പ്രായമായത്) –5–0.04–1–0.05
ആകെ: 0–1046.85–1125–695.94
ജില്ലകളിൽ വിളനാശം ജില്ല– കൃഷിവിസ്തൃതി (ഹെക്ടറിൽ)– ബാധിച്ച കർഷകർ– നഷ്ടം (ലക്ഷത്തിൽ)
തൃശൂർ– 47.00–69–70.50
കോട്ടയം–12.38––81–103.36
കൊല്ലം–933.40–727–421.99
ആലപ്പുഴ– 1.20–47–15.30
പാലക്കാട്– 29.41–88–44.12
മലപ്പുറം– 7.00–30–10.50
തിരുവനന്തപുരം– 9.98–63–14.24
ഇടുക്കി– 4.40–9–5.10
പത്തനംതിട്ട– 2.08–11–10.81.
‘കർഷകരുടെ നഷ്ടം പരിഹരിക്കുമെന്നും, ചൂടിന്റെ തോതും വിളനാശവും കണക്കാക്കി സ്ലാബ് അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുന്നതിന് വ്യവസ്ഥയുണ്ടെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു .ഇതിനായി കർഷകർ അപേക്ഷ നൽകണമെന്നും,വിള ഇൻഷുറൻസ് ഉള്ളവർക്ക് ആനുകൂല്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Share your comments