കൊപ്രയുടെ താങ്ങുവില രണ്ടായിരം രൂപയോളം കൂട്ടാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയോഗം തീരുമാനിച്ചു. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.മിൽ കൊപ്രയുടെ താങ്ങുവില 2019-ലെ സീസൺകാലത്തേക്ക് ക്വിന്റലിന് 9521 രൂപയായി വർധിപ്പിച്ചു.
2018-ൽ ക്വിന്റലിന് 7511 രൂപയായിരുന്നു താങ്ങുവില. ഉണ്ടക്കൊപ്രയുടെ കുറഞ്ഞ താങ്ങുവില ക്വിന്റലിന് 7750 രൂപയിൽനിന്ന് 2019 സീസണിൽ ക്വിന്റലിന് 9920 രൂപയായും കൂട്ടി.കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്താനും നാളികേരക്കൃഷിയിൽ കൂടുതൽ നിക്ഷേപത്തിനും താങ്ങുവിലയുടെ വർധന കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷത്തെ സീസണിലേക്കാണ് തീരുമാനം പ്രാബല്യത്തിൽ വരുക.
Share your comments