രണ്ടു പതിറ്റാണ്ടായി തരിശൂ കിടന്ന പത്തേക്കർ പാടം കൊയ്ത്തുത്സവ ലഹരിയിൽ. മുഹമ്മ പഞ്ചായത്തിലെ 12 ആം വാർഡിലെ പീ എസ് സ്വാശ്രയ സംഘത്തിലെ പ്രവർത്തകാരാണ് തരിശ്ശ് പാടം സമൃദ്ധമാക്കിയത്. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹായമാണ് ഇതിനായി ഇവർക്ക് ലഭിച്ചത്. ഉമാ വിത്താണ് ഈ പാടത്തു വിതയ്ക്കാനായി ഈ സംഘം തെരഞ്ഞെടുത്തത്. ജൈവ വളം മാത്രം ഉപയോഗിച്ചതിനാൽ വിളവു നല്ലതുപോലെ കിട്ടുമെന്ന് ഇവർ ഉറപ്പിച്ചു.
ഒരു വർഷം മുൻപാണ് പാടത്തു ആദ്യം ഇവർ പച്ചക്കറി കൃഷിതുടങ്ങിയത്. പിന്നീട് പാടത്ത് വെണ്ടയും ചീരയും പടവലവും തക്കാളിയും പയറും പീച്ചിങ്ങ മത്തൻ വെളളരി തുടങ്ങി വയും കൃഷി ചെയ്തു. ഏകദേശം 150 കിലോയോളം വെണ്ടയു അത്രയും തന്നെ ചീരയും ലഭിച്ചിരുന്നു ,മാർക്കറ്റിൽ ഉള്ള വിലയേക്കാൾ താഴ്ന്ന നിലയ്ക്കാണ് പച്ചകറികൾ നാട്ടുകാർക്ക് കൊടുത്തത്. അതിൽ നിന്നും ലാഭം ഒട്ടും പ്രതീക്ഷിച്ചില്ല 26000 രൂപയാണ് പച്ചക്കറി വിറ്റു ലഭിച്ചത്.
പിന്നീട് നെൽകൃഷിയും വാഴയും മത്സ്യകൃഷിയും തുടങ്ങി. നാട്ടുകാരനായ പുല്ലമ്പാറ ശശി ചേട്ടനാണ് ഈ നിർദേശം മുൻപ് ഈ ഗ്രൂപ്പിൽ കൊടുത്തത്. ഇന്ന് അദ്ദേഹം ഇല്ല. മറ്റു ങ്ങളുടെ നിർദ്ദേശപ്രകാരം പീ എസ് എന്ന ചുരുക്ക പേരിൽ തുടങ്ങിയ ഈ സ്വയം സഹായ സംഘത്തിൽ ഇന്ന് അജിത് മുഹമ്മ , പ്രീതി ലാൽ , K S F E ഉദ്യോഗസ്ഥൻ മർഫി, റവന്യു ഉദ്യോഗസ്ഥൻ രാജേഷ് , സുരേഷ്, സുഭാഷ് , ലതീഷ് ചന്ദ്രൻ,വിനോദ്, പുരുഷൻ,
മോബിൻ, ഭരതരാജൻ, K P . ഷാജി, വിദ്യാധരൻ, കുഞ്ഞുമോൻ, രത്നകുമാർ, ഉദയരാജ്, പ്രസന്നൻ , പൊന്നപ്പൻ, സലിം കുമാർ, ശിശുപാലൻ, തിലകൻ, ഗീത, അംബിക, പ്രീത ഗ്രൂപ്പിൽ അംഗങ്ങളായുള്ളതു. മന്ത്രി പീ . തിലോത്തമനാണ് ഇവിടുത്തെ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തത്.
- K.B Bainda
Share your comments