കനത്ത മഴയും വിലയിടിച്ചിലും ആണ് മഴ കാലത്ത് റബ്ബർ കർഷകർ നേരിടുന്ന വലിയ പ്രശ്നം മഴക്കാലം പൊതുവേ ഉത്പാദനം കുറഞ്ഞ സമയമായിരിക്കും . വൻവില തകർച്ച കാരണം മഴ കഴിഞ്ഞാലും തോട്ടങ്ങൾ വെട്ടി തെളിക്കാതെ ഇടുകയാണ് കർഷകർ . ഇപ്പോൾ റബ്ബറിന് വില കുറയുന്നതും ഉൽപാദനച്ചെലവ് കൂട്ടുന്നതും കർഷകർക്ക് ഇരുട്ടടിയായി മാറുകയാണ് .ആസിഡ് അടക്കമുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കർഷകർക്ക് താങ്ങാവുന്നതിലും അധികമാണ് മിക്ക ചെറുകിട തോട്ടങ്ങളിലും കർഷകന് ലഭിക്കുന്ന ആ കെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിംങ്ങ് കൂലി അടക്കമുള്ള ചെലവുകൾക്കായി നീക്കി വയ്ക്കേണ്ടി വരുന്നു
ഒട്ടുപാൽ ചിരട്ട പാൽ എന്നിവയുടെ വിലക്കുറവും ,വിപണിയിൽ ഷീറ്റുകളെ തരം തിരിക്കുന്നതും കർഷക കുടുംബങ്ങളുടെ കണക്ക് കൂട്ടലുകളെ തകിടം മറച്ചിട്ടുണ്ട് റബ്ബർ മരങ്ങു ടെ ഇലപൊഴിച്ചൽ കൂമ്പ് ചീയൽ, കുമിൾ രോഗങ്ങൾ എന്നിവയും കർഷകരെ വലയ്ക്കുന്നുണ്ട് റബ്ബർ വില 250 രൂപയായി ഉയർന്ന കാലമുണ്ടായിരുന്നു ഈ വില ചെറിയ ഏറ്റകുറച്ചിലോടെ നില നിൽക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ വില 120 രൂപയായതോടെ കർഷകർ മറ്റ് ക്യഷി കളിലേക്ക് വഴി മാറി പോകേണ്ടി വരുകയാണ് കണ്ടു വരുന്നത് .
Share your comments