ഇടുക്കി ജില്ലയിലെ തൊടുപുഴ ഫാര്‍മേഴ്സ് ക്ലബിന്റെ ഓൺ ണ്‍ലൈന്‍ വിപണി.കാര്‍ഷിക വിഭവങ്ങള്‍ക്കേതിനും വിപണി വിരല്‍ത്തുമ്പിൽ ലഭ്യമാക്കുന്നു പാലും നെയ്യും തേനും, തേങ്ങയും മുതല്‍ എല്ലാ കാര്‍ഷികോല്‍പന്നങ്ങളും കമ്മീഷനോ സര്‍വീസ് ചാര്‍ജോ ഇടനിലക്കാരുടെ ചൂഷണമോ ഇല്ലാതെ ഇന്ത്യയിലെവിടെയും ഉപഭോക്താക്കളെ നേടാന്‍ കര്‍ഷകരെ സഹായിക്കുന്നു.
സാങ്കേതികവിദ്യ സാധാരണ കര്‍ഷകനു ഗുണം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ വെബ് പോര്‍ട്ടൽ എട്ടു വര്‍ഷം മുമ്പ് തൊടുപുഴയിലെ ഏതാനും കര്‍ഷകര്‍ ഒത്തുകൂടി നബാര്‍ഡിന്റെ പിന്തുണയോടെ ഫാര്‍മേഴ്സ് ക്ലബ് ആരംഭിക്കുമ്പോൾ വിപണനപ്രശ്നങ്ങള്‍ മറികടക്കുക തന്നെയായിരുന്നു ലക്ഷ്യം. ഇടനിലക്കാര്‍ കൂടാതെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലേക്കു കര്‍ഷകരെ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടു സാധ്യമാകുമെന്നു തോന്നിയതോടെ കാര്‍ഷിക വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ആളുകള്‍ക്കു പോര്‍ട്ടല്‍ അനായാസം ഉപയോഗിക്കാനായി പിന്നാലെ farmers emarket എന്ന മെൈബല്‍ ആപ്പും അവതരിപ്പിച്ചു.
സ്മാർട്ട് ഫോണിലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ farmers emarket എന്ന് ടൈപ് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ അത്യാവശ്യം വ്യക്തിവിവരങ്ങള്‍ നല്‍കിയുള്ള റജിസ്ട്രേഷന്‍ അനായാസം സാധിക്കും. മൊബൈലിന്റെ കുഞ്ഞു സ്ക്രീനിനെക്കാള്‍ ഡസ്ക്ടോപ്പോ ലാപ്ടോപ്പോ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗൂഗിളില്‍ www.farmersemarket.in എന്ന് ടൈപ് ചെയ്ത് പോര്‍ട്ടലില്‍ പ്രവേശിച്ച് റജിസ്ട്രേഷന്‍ നടത്താം. ഗൂഗിള്‍ ട്രാന്‍സ്േലറ്റര്‍വഴി ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം വെബ് പോര്‍ട്ടല്‍ ഉപയോഗിക്കാം.
ഫാര്‍മേഴ്സ് ക്ലബ്, മൂന്ന് കൊല്ലം മുമ്പ് കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്ന വര്‍ക്കുമായി തൊടുപുഴ നഗരമധ്യത്തില്‍ കാര്‍ഷിക വായനശാലയും തുടങ്ങി.ആനുകാലിക കാര്‍ഷികപ്രസിദ്ധീകരണങ്ങളുടെയും കാര്‍ഷിക ഗ്രന്ഥങ്ങളുടെയും വിപുലമായ ശേഖരമൊരുക്കിയിരിക്കുന്ന ഈ ലൈബ്രറി രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടേത് ഉള്‍പ്പെടെ, ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍ ലഭ്യമാകുന്ന ഇക്കോഷോപ്പും ഒരുക്കിയിരിക്കുകയാണ് ഫാര്‍മേഴ്സ് ക്ലബ്.
Share your comments