
പത്തനംതിട്ട :സിവില്‍ സപ്ലൈസ് വകുപ്പിന്റെ നൂതന സംരംഭമായ ഇ-റേഷന്‍ കാര്‍ഡ് പദ്ധതി കോന്നി താലൂക്കില്‍ നടപ്പിലായി.
ഇപ്രകാരം ലഭിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്ത് അനുവദിച്ച ആദ്യ റേഷന്‍ കാര്‍ഡിന്റെ വിതരണം പത്തനംതിട്ട കുലശേഖരപേട്ടയിലെ അക്ഷയകേന്ദ്രത്തില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.മൃണാള്‍സെന്‍ നിര്‍വഹിച്ചു.
കോഴഞ്ചേരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ദിലീപ് ഖാന്‍, അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വിനീത എന്നിവര്‍ പങ്കെടുത്തു.
ഇ-റേഷന്‍ കാര്‍ഡിനൊപ്പം നിലവിലെ പുസ്തക രൂപത്തിലുളള കാര്‍ഡും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Share your comments