<
  1. News

e-Shram 2nd Installment Big News: അക്കൗണ്ടിൽ ഉടൻ പണമെത്തും, വിശദമായി അറിയാം

നിങ്ങൾ ഇതുവരെ ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ അപേക്ഷിക്കുക. കാരണം ഇ-ശ്രാമിന് കീഴിൽ ലഭിക്കുന്ന രണ്ടാം ഗഡു (e- Shram Second Installment) ഉടൻ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്നതാണ് പുതിയ വിവരം.

Anju M U
e-Shram
e-Shram Card 2nd Installment: അക്കൗണ്ടിൽ ഉടൻ പണമെത്തും, വിശദമായി അറിയാം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ (Employees in Unorganised Sector) ആധാർ അധിഷ്ഠിത നാഷ്ണൽ ഡാറ്റാബേസ് ആയ ഇ-ശ്രാം പോർട്ടലിലൂടെ (e- Shram Portal) അവർക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും മറ്റും ഉറപ്പാക്കുന്നു. കൃഷി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, സ്വയം തൊഴിൽ അംഗങ്ങൾ, ലോട്ടറി തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഇ എസ് ഐ / ഇ പി എഫ് ആനുകൂല്യങ്ങൾ ഇല്ലാത്തവർ തുടങ്ങിയവരാണ് ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: e-Shram Card Update: അടുത്ത ഗഡു 1000 രൂപ ലഭിക്കണമെങ്കിൽ ഉടനടി ഈ ചെറിയ തെറ്റുകൾ തിരുത്തൂ

നിങ്ങൾ ഇതുവരെ ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ അപേക്ഷിക്കുക. കാരണം ഇ-ശ്രാമിന് കീഴിൽ ലഭിക്കുന്ന രണ്ടാം ഗഡു (e- Shram Second Installment) ഉടൻ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്നതാണ് പുതിയ വിവരം.

നിങ്ങൾ ഇതുവരെ ഇതിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിൽ, ഈ പുതിയ ഗഡു നിങ്ങൾക്ക് നഷ്‌ടമായേക്കാം. അംസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 500 രൂപയുടെ ഗ്രാൻഡ് മാത്രമല്ല ഇതിൽ അംഗത്വമെടുക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഇതിന് കീഴിൽ സർക്കാർ നിങ്ങൾക്ക് ഒട്ടനവധി ആനുകൂല്യങ്ങളും നൽകുന്നു.
അതിനാൽ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയും ഈ ആനുകൂല്യങ്ങൾ നഷ്ടമാക്കരുത്.

ബന്ധപ്പെട്ട വാർത്തകൾ : 1000 സ്മാർട്ട് റേഷൻകടകൾ: ജൂണിൽ സജ്ജമാകുമെന്ന് മന്ത്രി ജി.ആർ അനിൽ
ഇ-ശ്രാം പോർട്ടലിൽ നിന്ന് നൽകുന്ന മാർഗഗനിർദേശങ്ങൾ പാലിച്ച് ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. ഇതിനായി ഇ- ശ്രാം പോർട്ടലിന്റെ eshram.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം.

ഇതുവരെ 18 കോടിയിലധികം തൊഴിലാളികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നിർമാണ തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, കർഷകർ, വീട്ടുജോലിക്കാർ, ചുമട്ടുതൊഴിലാളികൾ, റിക്ഷാ ഡ്രൈവർമാർ, ബ്യൂട്ടിപാർലർ തൊഴിലാളികൾ, തൂപ്പുകാർ, ബാർബർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങിയവരെ എല്ലാം അസംഘടിത മേഖലയിലുള്ളവരായാണ് പരിഗണിച്ചിരിക്കുന്നത്.
നിങ്ങൾ ഒരു EPFO ​​അംഗമാകരുത് എന്ന നിബന്ധനയുണ്ട്.

കൂടാതെ, നിങ്ങൾ ഒരു സർക്കാർ പെൻഷൻകാരനും ആകരുത്. അംഗമാകുന്നവർ ആദായനികുതി അടയ്ക്കുന്നവർ ആകരുത്. മാത്രമല്ല, ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർ 16 വയസ്സിനും 59 വയസ്സിനുമിടയിൽ ഉള്ളവരായിരിക്കണം.

ഇ-ശ്രാം കാർഡ്- പ്രധാന ആനുകൂല്യങ്ങൾ

നിങ്ങൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയും, ഇ-ശ്രാം കാർഡിൽ അംഗവുമാണെങ്കിൽ, നിങ്ങൾക്ക് 2 ലക്ഷം രൂപ വരെയുള്ള പിഎം സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് (PM Suraksha Bima Yojana insurance) പരിരക്ഷയ്ക്ക് അർഹതയുണ്ട്. അപകടത്തിൽ മരിച്ചാൽ തൊഴിലാളിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. അതേസമയം, അംഗവൈകല്യമുള്ള വ്യക്തിയാണെങ്കിൽ, ഒരു ലക്ഷം രൂപ നൽകും.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡിൽ നിന്ന് എങ്ങനെ, എത്ര ആനുകൂല്യങ്ങൾ ലഭ്യമാകും?

അതുപോലെ, നിങ്ങൾക്ക് ഇ-ശ്രാം കാർഡ് ഉണ്ടെങ്കിൽ, വീട് നിർമിക്കാനുള്ള പണവും അനുവദിക്കുംം. ഇ-ശ്രാം കാർഡ് ഉടമകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.

English Summary: e-Shram Card 2nd Installment Big News: Cash Will Soon Credit To Your Account, Know In Detail

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds