സാധാരണക്കാരായ തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കാൻ ഇന്ത്യാ ഗവൺമെന്റ് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നു. അസംഘടിത മേഖലയുമായി ബന്ധപ്പെട്ട ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതാണ് ഈ പദ്ധതികളുടെ ഉദ്ദേശലക്ഷ്യം. ഇത്തരത്തിലുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന- Pradhan Mantri Shram Yogi Mandhan Yojana. പദ്ധതി പ്രകാരം, അസംഘടിത മേഖലയിലെ ജനങ്ങൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിച്ചു തുടങ്ങുന്നു.
സംഘടിത മേഖലയിൽ ജോലി ചെയ്യാത്ത, സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പദ്ധതിയാണിത്. അസംഘടിത തൊഴിലാളികളുടെ (Unorganised workers) വിവരങ്ങൾ സൂക്ഷിക്കുന്ന ഇ- ശ്രം കാർഡിനൊപ്പമാണ് ഈ പദ്ധതിയും ബന്ധിപ്പിച്ചിരിക്കുന്നത്.
ഇ-ശ്രമം കാർഡിൽ അംഗമാകുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ശ്രം യോഗി മന്ധൻ യോജനയിൽ പണം നിക്ഷേപിച്ചാൽ മാസം തോറും 3,000 രൂപ വരെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇങ്ങനെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. അതായത്, 60 വർഷത്തിന് ശേഷം പ്രതിമാസം 3,000 രൂപ പെൻഷനായി നിക്ഷേപകന് ലഭിക്കും.
പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജനയുടെ പെൻഷൻ പ്രയോജനപ്പെടുത്തുന്നതിനായി, തൊഴിലാളികൾ ഈ പദ്ധതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്. നിങ്ങൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്കീമിൽ പങ്കാളിയാകാം. തുടർന്ന് എല്ലാ മാസവും 55 രൂപ നിക്ഷേപിക്കുക.
പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന: പദ്ധതി ആനുകൂല്യങ്ങൾ വിശദമായി അറിയാം
29 വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗത്വമെടുത്ത് കൊണ്ട് നിക്ഷേപം നടത്തിയാൽ എല്ലാ മാസവും 100 രൂപ ലഭിക്കും. കൂടാതെ 40 വയസ്സുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഈ പദ്ധതിയിൽ ചേരുന്നതിലൂടെ ആനുകൂല്യം ലഭിക്കുന്നതാണ്. അതേ സമയം, 29 വയസ്സുള്ള തൊഴിലാളികൾക്ക് ഈ സ്കീമിന് കീഴിൽ അംഗത്വം എടുക്കുന്നതിലൂടെ എല്ലാ മാസവും 100 രൂപ ലഭിക്കുന്നു. കൂടാതെ 40 വയസ്സിൽ ഈ പദ്ധതിയിൽ ചേരുന്ന തൊഴിലാളികൾക്ക് എല്ലാ മാസവും 200 രൂപ നിക്ഷേപിക്കാം. പദ്ധതി പ്രകാരം 60 വയസ്സ് കഴിഞ്ഞാൽ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.
എന്താണ് പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന?
അസംഘടിത തൊഴിലാളികളുടെ വാർധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയുള്ള സർക്കാർ പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മന്ധൻ യോജന. വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ചെങ്കൽ ചൂളകൾ, ചെരുപ്പ് തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ തുടങ്ങിയവർക്കാണ് ഇതിന്റെ ഗുണഭോക്താക്കളാകാൻ സാധിക്കുന്നത്.
8-40 വയസ് പ്രായമുള്ള ഏതൊരു അസംഘടിത തൊഴിലാളിയ്ക്കും, പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയാണെങ്കിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ യോജന: പദ്ധതിയുടെ നിബന്ധനകൾ
അസംഘടിത മേഖലയുമായി ബന്ധപ്പെട്ടവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പദ്ധതി. EPFO അല്ലെങ്കിൽ ESIC അംഗങ്ങൾക്ക് ഇതിൽ നിക്ഷേപിക്കാനാവില്ല. ദേശീയ പെൻഷൻ സ്കീം പോലെയുള്ള ഏതെങ്കിലും നിയമപരമായ സാമൂഹിക സുരക്ഷാ പദ്ധതികളിൽ തൊഴിലാളി അംഗമാകരുതെന്നും നിർബന്ധമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ
Share your comments