1. News

e-Shram Portal: അസംഘടിത തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി

സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട തീയതി നീട്ടി. രജിസ്റ്റർ ചെയ്യുന്നതിന് ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Anju M U
e shram
e-Shram Portal: അസംഘടിത തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി

സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട തീയതി നീട്ടി. ജൂലൈ 31 വരെയാണ് രജിസ്ട്രേഷൻ തീയതി നീട്ടിവച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി ഭവനുകളിലും നവകേരളം കർമപദ്ധതിയിലും ഇന്റേണ്‍ഷിപ്പിന് അവസരം

കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള, ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ (e- Shram portal registration) ചെയ്യാൻ സാധിക്കാത്ത തൊഴിലാളികൾക്കുള്ള രജിസ്ടേഷൻ സമയപരിധിയാണ് ഈ മാസം അവസാന തീയതിയിലേക്ക് മാറ്റിയത്.

ഇ-ശ്രം രജിസ്‌ട്രേഷൻ:വിശദമായി അറിയാം

വരുമാന നികുതി അടയ്ക്കാത്ത, പി.എഫ്-ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്തതുമായ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കായാണ് ഇ-ശ്രം രജിസ്‌ട്രേഷൻ. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ സമർപ്പിച്ച് കൊണ്ട് തൊഴിലാളികൾക്ക് സ്വയം രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡിൽ നിന്ന് എങ്ങനെ, എത്ര ആനുകൂല്യങ്ങൾ ലഭ്യമാകും?

സ്വന്തമായി പോർട്ടലിൽ രജിസ്‌ട്രേഷൻ ചെയ്യുകയോ അതുമല്ലെങ്കിൽ അടുത്തുള്ള അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

സ്വന്തമായി രജിസ്റ്റർ ചെയ്യുന്നവർ register.eshram.gov.in എന്ന പോർട്ടലിലാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിന് ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 0471 2464240 എന്ന നമ്പരിൽ ബന്ധപ്പെടുക.

കേരള ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: വിശദാംശങ്ങൾ

സംസ്ഥാനത്തെ ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളികള്‍ക്കും ഈറ്റ, കാട്ടുവളളി, തഴ വ്യവസായങ്ങളില്‍ സ്വന്തമായി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നൽകുന്നതിനും വേണ്ടി 1999ല്‍ ഒരു ക്ഷേമ നിധി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. അഞ്ച് തൊഴിലാളി പ്രതിനിധികള്‍, അഞ്ച് തൊഴിലുടമ പ്രതിനിധികള്‍, അഞ്ച് ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേമനിധി ബോര്‍ഡ്.

ബോർഡിന്റെ ക്ഷേമ പ്രവർത്തനങ്ങൾ

ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി 60 വയസ്സ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. ഈ പദ്ധതിയില്‍ അംഗങ്ങളല്ലാത്ത 3 വര്‍ഷത്തില്‍ കുറയാതെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന 2000ല്‍ 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികളെ കൂടി പദ്ധതിയേതര പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പെന്‍ഷന്‍ നൽകുകയും ചെയ്യുന്നുണ്ട്.
ഇതുകൂടാതെ, അംഗത്തിനോ അംഗത്തിനോ അടുത്ത കുടുംബാംഗങ്ങൾക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധന സഹായം, ചികിത്സാ സഹായം മുതലായവയും നൽകുന്നു.

ക്ഷേമനിധിയിലെ അംഗത്തിനോ, അംഗത്തിന്റെ ഒരു മകളുടെ വിവാഹത്തിന് 2000, 2500, 3000 എന്നിങ്ങനെ വിവാഹ തീയതിയില്‍ അംഗത്തിനുളള സീനിയോരിറ്റി ആസ്പദമാക്കി വിവാഹ ധന സഹായം നല്‍കി വരുന്നു. തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സിക്ക് 65% കുറയാത്ത ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള 20 കുട്ടികള്‍ക്ക് 1000 രൂപ വീതം സ്‌ക്കോളര്‍ഷിപ്പും ബോർഡിൽ നിന്നും നല്‍കി വരുന്നു.
ഈ ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നിട്ടുളള തൊഴിലാളിക്ക് 2 പ്രാവശ്യം വരെ പ്രസവ ധന സഹായമായി 1000 രൂപ വീതം നല്‍കുന്നു.

എന്താണ് ഇ-ശ്രം പോര്‍ട്ടല്‍?

നിർമാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായാണ് ഇ- ശ്രം പോർട്ടലിന് കേന്ദ്ര സർക്കാർ രൂപം നൽകുന്നത്.

English Summary: e-Shram Portal: Registration Date Extended, Know In Detail

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds