നമ്മൾ വസിക്കുന്ന ഭൂമിക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം മാംസാഹാരം കുറയ്ക്കുകയെന്നതാണെന്ന് ഗവേഷകർ പറയുന്നു.ബീഫ് ,പോർക്ക് തുടങ്ങിയ റെഡ് മീറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നവ കുറച്ചു മനുഷ്യൻ്റെ മാത്രമല്ല ഭൂമിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത്. ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച് ദ ലാൻസെറ്റ് ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്നതും,ഭൂപ്രകൃതിയും ,ജലസ്രോതസ്സുകളു മൊക്കെ മലിനപ്പെടുന്നത് മാംസാഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു. ജനപ്പെരുപ്പവും, വര്‍ധിച്ചുവരുന്ന മാംസാഹാരത്തിൻ്റെ ഉപയോഗവും ഭൂമിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമാണത്രെ നല്‍കുന്നത്. ആവാസവ്യവസ്ഥയുടെയും ആഹാരശൃംഖലയുടെയും ഈ താളംതെറ്റല്‍ 2050ഓടെ 90%ലേക്ക് എത്തുമെന്നാണ് കണക്ക്.
മാട്ടിറച്ചി ഉപേക്ഷിച്ച് പയറുവർഗങ്ങൾ കഴിക്കുന്ന ശീലം ആരംഭിച്ചാൽ മനുഷ്യൻ്റെ ആയുസ്സു കൂടും,ഹരിത വാതകങ്ങളുടെ ഉത്പാദനം കുറയുന്നതിനാൽ ഭൂമിക്കും ഗുണംചെയ്യും.ഒരു ദിവസം മനുഷ്യന് 14 ഗ്രാം മാട്ടിറച്ചി മാത്രമേ മനുഷ്യന് ആവശ്യമുള്ളു.കോഴിയിറച്ചി 29 ഉം , മുട്ട 13 ഉം ഗ്രാം മതിയാകും. മാട്ടിറച്ചി ഉത്‌പാദനം വലിയ പരിസ്ഥിതി നാശം സൃഷ്ടിക്കും.കാട് നശിപ്പിച്ചു ഫാമുകളും മൃഗങ്ങള്‍ക്ക് മേയാനുള്ള പുല്‍ത്തകിടികളും ഒരുക്കുന്നത് കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ പുറന്തള്ളല്‍ വര്‍ധിക്കാന്‍ കാരണമാകും. മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ് എന്നിവ കന്നുകാലി മാലിന്യങ്ങളില്‍ നിന്ന് നേരിട്ട് അന്തരീക്ഷത്തിലെത്തുമെന്നും വിലയിരുത്തപ്പെടുന്നു.പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ മാംസാഹാരത്തിനും പാലുല്പന്നങ്ങള്‍ക്കും ബദലാകണമെന്നാണ് പഠനത്തിൽ പറയുന്നത്.
അമിതവണ്ണം,പ്രമേഹം ചിലയിനം കാൻസർ എന്നിവയ്ക്ക് ഭക്ഷണക്രമവുമായി ബന്ധമുണ്ട്.സസ്യാഹാരം ശീലമാക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവയില്‍ നിന്ന് ശരീരത്തെ ഉയര്‍ന്ന അളവില്‍ സംരക്ഷിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇറച്ചി ഉത്‌പാദനം കുറയ്ക്കുകയും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്‌താൽ വർഷം 11 കോടി അകാല മരണങ്ങൾ ഒഴിവാക്കാനാകുമെന്ന് ലേഖനത്തിൽ പറയുന്നു .
Share your comments