-
-
News
പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന വിവാഹക്ഷണക്കത്തുമായി വി. അബ്ദുറഹിമാൻ എം.എൽ.എ
പ്രകൃതിയോട് ഇണങ്ങിയ വിവാഹക്ഷണക്കത്ത് അപൂര്‍വമായിരിക്കും. എന്നാൽ മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധിയായ വി. അബ്ദുറഹിമാൻ.
പ്രകൃതിയോട് ഇണങ്ങിയ വിവാഹക്ഷണക്കത്ത് അപൂര്‍വമായിരിക്കും. എന്നാൽ മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജകമണ്ഡലത്തിൻ്റെ പ്രതിനിധിയായ വി. അബ്ദുറഹിമാൻ. പ്രകൃതിക്കുള്ള സമ്മാനമാണിതെന്നാണ് എംഎല്‍എ പറയുന്നത്. സാധാരണ വിവാഹ ക്ഷണക്കത്ത് വായിച്ചതിനുശേഷം വലിച്ചെറിയുകയാണ് ചെയ്യുന്നത് .ഇതാണ് താനൂർ എം.എൽ എ യെ വ്യത്യസ്തമായ രീതിയിൽ ഇങ്ങനെ ഒരു ക്ഷണക്കത്ത് രൂപകല്‌പന ചെയ്യാൻ പ്രേരിപ്പിച്ചത്.
ഈ വിവാഹക്ഷണക്കത്തിന് ഒരു സവിശേഷതയുണ്ട്. മണ്ണില്‍ വിതച്ചാല്‍ ഫലദായകമാകുന്ന ചെടികളുടെ വിത്ത് സഹിതമാണ് വിവാഹക്ഷണക്കത്തിൻ്റെ രൂപകല്പന.പുനരുപയോഗിക്കാവുന്ന കടലാസിലാണ് വിവാഹക്ഷണത്ത് അച്ചടിച്ചിരിക്കുന്നത്. ഈ ക്ഷണക്കത്ത് വെള്ളത്തിലിട്ടാല്‍ വിത്തുകള്‍ ലഭ്യമാകും. വിത്ത് നടുന്നതിനുള്ള നിര്‍ദേശങ്ങളും ക്ഷണക്കത്തിലുണ്ട്. പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകളാണ് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ചിരിക്കുന്നത്.
ബംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുകള്‍ വിവാഹക്ഷണക്കത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ആശയം എംഎല്‍എയോടെ പറഞ്ഞത്. ആശയം ഇഷ്ടപ്പെട്ട എംഎല്‍എ ഇതു പരീക്ഷിക്കുകയായിരുന്നു. പച്ചക്കറി വിത്തുകളും വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ചിട്ടുണ്ട്.
വിവാഹക്ഷണക്കത്തിലൂടെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുക എന്ന സന്ദേശം സമൂഹത്തിന് നല്‍കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കുകയുണ്ടായി.ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി എന്നാണ് അദ്ദേഹം അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.
ജൂലായ് 22-നാണ് മകൾ റിസ്വാന ഷെറിനും കെയിസ് ബംഗ്ലാവിൽ എ.പി.എം.
അഷ്‌റഫിൻ്റെ മകൻ മിഷാദ് അഷ്‌റഫുമായുള്ള വിവാഹം.
English Summary: ecofriendly marriage card
Share your comments