കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം തെങ്ങിൻതോപ്പുകളിലെ കീടനിയന്ത്രണത്തിന് ഇക്കോളജിക്കൽ എൻജിനീയറിങ് തത്വങ്ങളുപയോഗിച്ച് മാതൃക തയ്യാറാക്കിയ്തു ശ്രദ്ധേയമാവുന്നു.കീടങ്ങളെ അകറ്റുന്ന വിധത്തിൽ തെങ്ങിൻതോപ്പുകളിൽ ഇടവിളക്കൃഷി ക്രമീകരിക്കുകയാണ് ഇതിൽ ചെയ്യുന്നത്. രോഗ,കീടബാധകൾക്കു സാധ്യതയുള്ള സങ്കരയിനം തെങ്ങുകൾക്കൊപ്പം ജാതി, റമ്പുട്ടാൻ, വാഴ, കറിവേപ്പ്, പ്ലാവ്, ജമന്തി, ആത്ത എന്നിവ നട്ടുവളർത്തിയപ്പോൾ കീടാക്രമണം വളരെ കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.എന്നാൽ ഏകവിളയായി തെങ്ങ് കൃഷി ചെയ്ത തോട്ടങ്ങളിൽ രണ്ടും നാലും ഇരട്ടിവരെ കീടാക്രമണമുണ്ടായി.
മിശ്രവിളത്തോട്ടത്തിലെ ഇടവിളകൾ കീടങ്ങളെ അകറ്റുകയും,പരാഗണസഹായികളും കീടങ്ങളെ തുരത്തുന്നവരുമായ പ്രാണികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. തേനീ ച്ചകളുടെ എണ്ണവും പ്രകടമായ രീതിയിൽ കൂടിയിട്ടുണ്ട്.അനുകൂല സാഹചര്യത്തിൽ തെങ്ങുകളുെടെ ഉൽപാദനവും വർധിച്ചു. അഞ്ചാം വർഷത്തിൽ ശരാശരി 161 തേങ്ങ വീതം കിട്ടി. വിവിധ വിളകളിൽനിന്ന് മൊത്തത്തിലുള്ള വരുമാനവും ഗണ്യമായി വർധിച്ചു.
കൊമ്പൻചെല്ലിയുെട ജൈവനിയന്ത്രണത്തിനു മെറ്റാറൈസിയം അനിസോപ്ലി എന്ന മിത്രകുമിളിനെയും ഫലപ്രദമായി ഉപയോഗിക്കാനാകും.കൊമ്പൻചെല്ലിയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ചാണകപ്പുഴുക്കളെയാണ് ഈ കുമിൾ നശിപ്പിക്കുന്നത്. ഇത്തരം .പുഴുക്കളുണ്ടാകുന്ന ചാണകക്കുഴികളിലും മറ്റും മെറ്റാറൈസിയം ചേർത്താൽ മതി. തേങ്ങാവെള്ളം, മരച്ചീനി, പാതി വെന്ത നെല്ല് തുടങ്ങിയ മാധ്യമങ്ങളിൽ ഇവ കൂടുതലായി ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിൽ ലഭിക്കും.തെങ്ങിലെ ഓലതീനിപ്പുഴുവിനെതിരെയും തെങ്ങോലപ്പുഴുവിനെതിരെയും ജൈവനിയന്ത്രണ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
Share your comments