ഉന്നത അധികാരികളുടെയും മില്ലുടമകളുടെയും യോഗത്തിൽ നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ, തീരുമാനം. മഴയ്ക്കു മുൻപ് നെല്ല് പൂർണമായും എടുക്കുക എന്ന ലക്ഷ്യത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം.
ഉന്നത അധികാരികളുടെയും മില്ലുടമകളുടെയും യോഗത്തിൽ നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ, തീരുമാനം. മഴയ്ക്കു മുൻപ് നെല്ല് പൂർണമായും എടുക്കുക എന്ന ലക്ഷ്യത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം. വരുത്താൻ അധികൃതർ തീരുമാനിച്ചു. ഗോഡൗണുകൾ നിറഞ്ഞു കവിഞ്ഞതോടെ വൻകിട മില്ലുടമകൾ നെല്ല് സംഭരിക്കുന്നതിൽ നിന്ന് പിറകോട്ടു പോകുന്നത് തിരിച്ചറിഞ്ഞാണ് അധികൃതർ യോഗം ചേർന്ന് തീരുമാനം എടുത്തത്.
നെല്ല് സംഭരിക്കാൻ താൽപര്യമുള്ള മില്ലുടമകൾ ബാങ്ക് ഗാരന്റി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ കണക്കിലെടുക്കാതെ അവരുടെ ശേഷി അനുസരിച്ച് സംഭരണം നടത്താൻ അനുവാദം നൽകി. സംഭരിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്ത് തിരികെ നൽകുന്നതിനുള്ള സമയം നീട്ടിക്കൊടുക്കാൻ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചു.
പ്രോസസിങ് ചാർജ് സമയത്തിനു ലഭിക്കുന്നില്ല എന്ന പരാതി പരിഹരിച്ച് അടിയന്തരമായി രണ്ടാഴ്ചക്കകം 2 നൽകും. താൽപര്യമുള്ള എല്ലാ മില്ലുടമകളെയും സംഭരണത്തിന് എത്തിക്കാൻ നടപടി സ്വീകരിക്കും. ഈർപ്പം കൂടുതൽ ചൂണ്ടിക്കാട്ടി സംഭരണം താമസിപ്പിക്കുന്നത് ഒഴിവാക്കാൻ കർഷകരുമായി അതതു കൃഷി ഓഫിസർമാർ സംസാരിച്ച് കൃത്യത ഉറപ്പുവരുത്താൻ നിർദേശം നൽകി..
English Summary: efforts to make effective paddy collection
Share your comments