ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യവും വിപണനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വിലയിലുണ്ടായ വർധനവ് മാത്രമല്ല ഇതിന് കാരണം, ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള അമിത മലിനീകരണം അന്തരീക്ഷത്തിൽ കലരാതിരിക്കാനും കൂടി വേണ്ടിയിട്ടാണ്. റോഡിൽ ഇരുചക്രവാഹനം ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് (DL) വളരെ ആവശ്യമാണ്. ഇല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും.
എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർ നിരാശപ്പെടേണ്ടതില്ല. ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇൻഷുറൻസും ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന നിരവധി വാഹനങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ട്.
എന്തുകൊണ്ടാണ് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാത്തത്?
വിപണിയിൽ രണ്ട് തരം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഉണ്ട്-അതിവേഗത്തിൽ ഉള്ളവ, വേഗത കുറഞ്ഞവ എന്നിങ്ങനെ. 250 W മോട്ടോർ ഘടിപ്പിച്ച ലോ പവർ ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ കൂടാതെ 25 കി.മീ / മണിക്കൂറിൽ കൂടുതൽ വേഗതയിൽ ഓടാൻ കഴിയും.
എന്നാൽ അതിവേഗ വാഹനങ്ങൾക്ക് മേൽപ്പറഞ്ഞ രേഖകൾ എല്ലാം ആവശ്യമാണ്.
വിപണിയിൽ നിരവധി തരം ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ട്, അവ ഉപയോഗിക്കാൻ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസസിന്റെ ആവശ്യമില്ല . അതുകൊണ്ട് തന്നെ വില കുറഞ്ഞ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യം ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടറിനെ പറ്റിയാണ് പറയുന്നത്.
ഹീറോ ഇലക്ട്രിക് ഫ്ലാഷ് എൽഎക്സ് Hero Electric Flash
രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് നിരവധി ഇലക്ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഹീറോ മോട്ടോർകോർപ് എന്ന ഇരുചക്ര വാഹന കമ്പനിയുമായി ഹീറോ ഇലക്ട്രിക്കിന് യാതൊരു ബന്ധവുമില്ല. ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് പറയുമ്പോൾ, ഇ-സ്കൂട്ടറിന് ഒരു മികച്ച ബദലാണ് ഹീറോ ഇലക്ട്രിക് ഫ്ലാഷ് എൽഎക്സ്. ഈ ഇ-സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്. ഇതിൽ 250W ഇലക്ട്രിക് മോട്ടോറും 51.2V / 30Ah ബാറ്ററി പാക്കും കമ്പനി നൽകിയിട്ടുണ്ട്. ഫുൾ ചാർജിൽ സ്കൂട്ടറിന് 85 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഇതിന്റെ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ സമയം എടുക്കും. ഡൽഹിയിലെ ഹീറോ ഇലക്ട്രിക് ഫ്ലാഷ് എൽഎക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ എക്‌സ് ഷോറൂം വില. 56,940 ആണ്.
ഒകിനാവ ലൈറ്റ് Okinawa Lite
ഒകിനാവ ലൈറ്റ് ഇലക്ട്രിക് സ്കൂട്ടർ വളരെ ആകർഷകമായ രൂപകൽപ്പനയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഇ-സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്. 250 W BLDC ഇലക്ട്രിക് മോട്ടോറും 1.25 KWH വേർപെടുത്താവുന്ന ലിഥിയം അയൺ ബാറ്ററിയുമാണ് ഈ സ്‌കൂട്ടറിനുള്ളത്. ഒരു തവണ മുഴുവൻ ചാർജ് ചെയ്താൽ ഈ ഇ-സ്കൂട്ടറിന് 60 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഒകിനാവ ലൈറ്റ് പൂർണ്ണമായും ചാർജ് ചെയ്യാൻ 4-5 മണിക്കൂർ എടുക്കും. ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽലാമ്പുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഇ-എപിഎസ് റീജനറേറ്റീവ് ബ്രേക്കിംഗ്, യുഎസ്ബി ചാർജിംഗ് പോയിന്റ് എന്നിവ സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്. ഇതിന് മുന്നിൽ ഡിസ്ക് ബ്രേക്കുകളും പിൻ ഡ്രം ബ്രേക്കുകളും ഉണ്ട്. ഡൽഹിയിലെ ഒകിനാവ ലൈറ്റ് ഇലക്ട്രിക് സ്കൂട്ടറിന്റെ എക്‌സ് ഷോറൂം വില Rs. 64,110.
ഡെറ്റൽ ഈസി പ്ലസ് Detel Easy Plus
ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇത് വളരെ വിലകുറഞ്ഞതാണ്. വിലകുറഞ്ഞ ഇലക്ട്രിക് മോപ്പെഡ് ഈസി പ്ലസ് അടുത്തിടെ ഡെറ്റൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. 1,999 ടോക്കൺ തുക അടച്ച് കമ്പനിയുടെ ഒദ്യോഗിക വെബ്സൈറ്റ് വഴി റിസർവേഷനുകൾ നടത്താവുന്നതാണ്. ഇതിന് 48V, 20Ah ബാറ്ററി പായ്ക്ക് ഉണ്ട്. സീറ്റിനടിയിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോപ്പെഡിന് 170 എംഎം മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വാഹനത്തിന് പൂർണ്ണ ചാർജിംഗിൽ 60 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ജിഎസ്ടി ഇല്ലാതെ ടിഡൽ ഈസി പ്ലസിന് 39,999 രൂപയാണ് വില.
ആമ്പിയർ റിയോ എലൈറ്റ് Ampere Reo Elite
പരമ്പരാഗതമായി കാണപ്പെടുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ആമ്പിയർ റിയോ എലൈറ്റ്. കമ്പനി അടുത്തിടെ റിയോ എലൈറ്റ് ആരംഭിച്ചു. ഹോണ്ട ഡിയോ പോലെ തോന്നിക്കുന്ന ഒരു ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലാമ്പ് ആണ് ഇതിനുള്ളത്. പ്രീമിയം ലുക്കിംഗ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്രണ്ട് ആപ്രോൺ പോക്കറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ
ചേതക്ക് ഇലക്ട്രിക്ക് സ്കൂട്ടർ ബുക്ക് ചെയ്യാം 2000 രൂപയ്ക്ക്
മത്സ്യ തൊഴിലാളി സംഘങ്ങള്ക്ക്(Fish workers society) വിപണന വാഹനം നല്കി
Share your comments