News
ഇലക്ട്രിക് വാഹനങ്ങൾക്ക് 4 ശതമാനം പലിശയിൽ വായ്പ
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പാ രംഗത്തേക്ക് ചുവടുവെക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കാണ് തുടക്കത്തിൽ വായ്പ ലഭ്യമാക്കുക. ഇലക്ട്രിക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കെല്ലാം വായ്പ ലഭിക്കും.
കെ.എഫ്.സി. വഴി നൽകിവരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ശതമാനം പലിശയിൽ വായ്പ ലഭ്യമാക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നോർക്കയുടെ എൻ.ഡി.പി.ആർ.ഇ.എം. പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയിൽ വായ്പ നൽകും. വാഹനത്തിന്റെ ഓൺ റോഡ് വിലയുടെ 88 ശതമാനം, പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. വാഹനത്തിന്റെ ഈട് അല്ലാതെ മറ്റ് ജാമ്യവസ്തുക്കൾ ഒന്നുമില്ല. സർക്കാരിൽനിന്നുള്ള മറ്റ് സബ്സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
English Summary: electric vehicles 4 percentage interest
Share your comments