പത്തനംതിട്ട ജില്ല കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രദർശന വിപണനമേളയാണ് എൻ്റെ കേരളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനങ്ങൾക്ക് സംഗമിക്കുന്നതിനുള്ള വേദിയാണ് പ്രദർശന വിപണന മേള. നിരവധി വിസ്മയങ്ങൾ ഉൾപ്പെടുത്തിയ മേള, ജില്ലയിലെ ജനങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മേളയാണിത്. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് മേള വലിയ വിജയമായി മാറും. ജില്ലയിലെ സമഗ്ര മേഖലയിലും വലിയ വികസന മുന്നേറ്റമാണ് സാധ്യമായിട്ടുള്ളത്. 518 കോടി രൂപ ജില്ലയിൽ ആരോഗ്യമേഖലയ്ക്കായി കഴിഞ്ഞ രണ്ടു വർഷത്തിൽ അനുവദിച്ചു.
ഈ വർഷം ജില്ലയിൽ ടൂറിസ്റ്റ് പാക്കേജുകൾ തയാറാക്കും. സമ്പൂർണ ശുചിത്വ ജില്ലയായി 23-24 സാമ്പത്തിക വർഷത്തിൽ ജില്ല മാറും. ഈ വർഷം വയോസൗഹൃദ ജില്ല പ്രവർത്തനത്തിന് തുടക്കം കുറിക്കും. സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി ഉടൻ മാറും. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. മാതൃമരണ, നവജാത ശിശു മരണനിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി 5426 ജനകീയാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇരുനൂറിലേറെ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ്കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ, അഡ്വ.പ്രമോദ് നാരായൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, മൂലൂർ സ്മാരകം പ്രസിഡന്റ് കെ. സി. രാജഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ. ആർ. പ്രമോദ് കുമാർ,
എഡിഎം ബി രാധാകൃഷ്ണൻ, സി പി ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, ലോക് തന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് സാലി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ 241 നോൺ ടീച്ചിങ് ഒഴിവുകള്‍
Share your comments