നഗരത്തിലുള്ള മുഴുവന്‍ ഫ്ലക്സുകളും, ബാനറുകളും പ്ലാസ്റ്റിക്കും ഉപേക്ഷിച്ച് ബെംഗളൂരു വീണ്ടും പച്ചപുതയ്ക്കുന്നു. നഗരത്തിൻ്റെ സൗന്ദര്യം കെടുത്തുന്നതുമായ കട്ടൗട്ടുകളും ബാനറുകളൊന്നും വേണ്ടെന്നു ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെയാണ് വഴി തടസപ്പെടുത്തിയിരുന്ന ബോര്‍ഡുകള്‍ നീക്കിത്തുടങ്ങിയത്.
ഫ്ലക്സുകൾ നീക്കിയതിനു ശേഷം ബാക്കി നില്‍ക്കുന്ന ഇരുമ്പ് ചട്ടക്കൂടുകളും നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പമാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ബി.ബി.എം.പിയുടെ ഉത്തരവ്. ദിവസേന ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ലാല്‍ബാഗില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തലവേദനയായതോടെയാണ് തീരുമാനം. lഫ്ലക്സും പ്ലാസ്റ്റിക്കും പ്രശ്നമുയര്‍ത്തു്ന്ന മറ്റ് നഗരങ്ങള്‍ക്കും മാതൃകയാവുകയാണ് ഉദ്യാനനഗരി.
Share your comments