ദുബായ് : യു.എ.ഇ യിലെ റോഡുകൾ വൃത്തിയാക്കാൻ ദുബായ് പ്രകൃതി സൗഹൃദ ഉപകരണം പുറത്തിറക്കി .നൂറു ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാണ് മുനിസിപ്പാലിറ്റിയുടെ ഈ പുതിയ ഉപകാരണം.
പരമ്പരാഗത ഉപകരണങ്ങളേക്കാൾ കുറഞ്ഞ അളവ് കാർബൺ മാത്രമേ ഇവ പുറംതള്ളുന്നുള്ളൂ, താരതമ്യേന ശബ്ദ മലിനീകരണം കുറവും ആയതിനാൽ പ്രകൃതി സൗഹൃദവും ദൂഷ്യ ഫലങ്ങൾ കുറഞ്ഞവയുമാണ്. മാലിന്യ സംസ്കരണ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ദുബായിലെ സുസ്ഥിരമായ പാരിസ്ഥിതിക പ്രവർത്തനം സുഗമമാക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പുതിയ യജ്ഞത്തിൻറെ ഭാഗമാണിവ.
പുതിയ വാക്വം ക്ലീനർ, വൃത്തിയാക്കൽ ജോലി കൂടുതൽ സുഗമമാക്കാൻ ഉപകരിക്കുമെന്നും, സാങ്കേതികതയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി ശുചിത്വ പരിപാലനം എളുപ്പമാക്കാനും ഉപകരിക്കുമെന്നും മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സൈഫായി പറഞ്ഞു. 240 ലിറ്റർ മാലിന്യം ശേഖരിക്കാൻ ശേഷിയുള്ള ഈ യന്ത്രങ്ങൾ 16 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കഴിയും.

Share your comments