സംസ്ഥാനത്ത് സംയോചിത സഹകരണ കൃഷി വികസന പദ്ധതിയുടെ കീഴിൽ വരുന്ന 2000 കർഷക സംഘങ്ങൾക്ക് 100.42 കോടി രൂപയുടെ സഹായം നൽകുമെന്ന് തമിഴ്‌നാട് കാർഷിക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ആര്‍. ദൊരൈ കണ്ണ് പറഞ്ഞു.കോയമ്പത്തൂരിൽ നടക്കുന്ന കൊഡീസിയ അഗ്രി ഇൻഡക്സ് വ്യാപാര മേളയുടെ വേദിയിലാണ് ഈ പ്രഖ്യാപനം നടത്തിയത് .2017 -18 കാലയളവിൽ 98.4 കോടി രൂപ 1,985 കർഷക സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നു.
2017-18ൽ 6,034 കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനായി 38.60 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചിരുന്നു .2018-2019ൽ ഇത് 144 കോടി രൂപയായി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഫസൽ ഭീമ യോജന പ്രകാരം നഗരത്തിൽ താമസിക്കുന്നവർക്ക് ടെറസ്സില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയിരുന്നു.സംസ്ഥാന സർക്കാർ കർഷകർക്കായി.3,450 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കിയിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യാപാര മേളകളിലൊന്നായ കൊഡിസിയ അഗ്രി ഇന്ഡക്സിൻറെ 18- മത് പതിപ്പിന് ഇന്നലെ കോയമ്പത്തൂരിൽ തുടക്കമായി. കോയമ്പത്തൂർ കൊഡിസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ സംഘടിപ്പിച്ചിരിക്കുന്ന മേള ജൂലൈ 16 വരെയാണ് .കാർഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന കൊടിസിയയുടെ പ്രധാന ആകർഷണം. ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. ഓരോ ഹാളുകളിലും കാർഷികമേഖയിലെ വിവിധതരം ഉപകരണങ്ങളും, കൃഷിരീതികളും പരിചയപ്പെടുത്തുന്ന തത്സമയ പ്രദർശനങ്ങളുണ്ടാകും .
Share your comments