<
  1. News

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് കൂടുതൽ പദ്ധതികളുമായി എറണാകുളം ജില്ലാ പഞ്ചായത്ത്

എറണാകുളം ജില്ലാ കൃഷി തോട്ടത്തിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് കൂടുതൽ പദ്ധതികൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.

Saranya Sasidharan

1.    മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേർക്ക് സ്കോളർഷിപ്പായി നൽകുന്നു. വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ dcescholarship.kerala.gov.in വഴി മാർച്ച് 10ന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:  9 4 4 6 7 8 0 3 0 8 എന്ന നമ്പറിൽ വിളിക്കാം. 

2.    6 ദിവസം നീണ്ട് നിന്ന വൈഗ 2023 ഇന്ന് സമാപിച്ചു. കാർഷിക മേഖലയിൽ മൂല്യ വർദ്ധനവിൻ്റെ അനന്തസാധ്യതകളെ കർഷകർക്കും സംരംഭകർക്കും പൊതുജനത്തിനും പരിചയപ്പെടുത്തുന്ന വൈഗയുടെ സമാപന സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്താരാഷ്ട്ര നാളികേര വിഭാഗത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജൽഫിന സി. അലൗ വിശിഷ്ടാതിഥിയായിരുന്നു.  സംരംഭകരുടെയും ശാസ്ത്രജ്ഞരുടെയും കർഷകരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തം കൊണ്ട് വൈഗയുടെ ആറാമത് പതിപ്പ് ശ്രദ്ധേയമായി.

3.    വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാറിൽ മികച്ച സംരംഭക കർഷകയായ സുല്ഫത് മൊയ്‌ദീനെ ആദരിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസി സോമൻ അധ്യക്ഷയായ ചടങ്ങിൽ  - കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ അവാർഡ് സമ്മാനിച്ചു.  എടവനക്കാട് കൃഷിഭവനിലെ ഇന്നവേറ്റീവ് ഫാർമർ ആണ് സുല്ഫത്. കൃഷിയോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ്. ഏറ്റവും കൂടുതൽ ഇനം വിളകൾ കൃഷി ചെയ്യുന്ന കർഷകയായ സുൽഫത്ത് സംസ്ഥാന കൃഷിവകുപ്പ് അവാർഡ് ജേതാവാണ്.

4.    എറണാകുളം ജില്ലാ കൃഷി തോട്ടത്തിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് കൂടുതൽ പദ്ധതികൾ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. അടുത്ത സാമ്പത്തിക വർഷത്തോടെ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം സന്ദർശകർക്കായി തുറക്കും. ഇതിനാവശ്യമായ നടപടികൾ തുടങ്ങിയതായും ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2022 - 23 വർഷത്തെ പ്രത്യേക പദ്ധതിയായ ബഫല്ലോ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യക്ഷത വഹിച്ചു.

5.    തിരുവനന്തപുരം നഗരസഭ പരിധിയ്ക്കുള്ളിലെ തെരുവ് നായ്ക്കളിലെ പേവിഷബാധ, വംശവർദ്ധനവ് എന്നിവ നിയന്ത്രിക്കുന്നതിനായി  ആനിമൽ ബർത്ത് കൺട്രോൾ സർജറികൾ, പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ , വാക്സിനേഷൻ ,സെൻസസ് എന്നിവ ഏകോപിപ്പിച്ചു കൊണ്ട്  നടപ്പിലാക്കുന്ന " പേവിഷ വിമുക്ത തിരുവനന്തപുരം"  എന്ന പദ്ധതിയുടെ ഉദ്ഘാടനം ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. അതോടൊപ്പം പദ്ധതിയ്ക്കായി സജ്ജമാക്കിയ വാഹനങ്ങളുടെ താക്കോൽ കൈമാറി ഫ്ലാഗ് ഓഫ് കർമവും  നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ എന്നിവർ സംയുക്തമായി  ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

6.    മലപ്പുറം ജില്ലാ പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന തവനൂർ സീഡ്‌ ഫാമിലെ  മത്സ്യകൃഷി വിളവെടുപ്പിന്റേയും  വിവിധ ഉത്‌പന്നങ്ങളുടെ വിപണന കേന്ദ്രത്തിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം കെ റഫീഖ നിർവ്വഹിച്ചു. 22 ഏക്കറിലായി കിടക്കുന്ന തവനൂരിലെ ഉത്പ്പാദന കേന്ദ്രത്തിൽ പ്രധാനമായും നെൽ വിത്തുത്‌പാദനം, തെങ്ങിൻതൈ, കുരുമുളക്‌ ചെടി എന്നിവയാണു ഉത്‌പാദിപ്പിക്കുന്നത്‌. ചടങ്ങിൽ മലപ്പുറം വൈസ് പ്രസിഡൻ്റ്  ഇസ്മായീൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. 

7.    താനാളൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഉൾനാടൻ മത്സ്യകർഷകരുടേയും വിവരങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്തു ഡാറ്റാ സൂക്ഷിക്കുന്നതിന് വേണ്ടി  "മത്സ്യ" അപ്ലിക്കേഷൻ ലോഞ്ചു ചെയ്തു..മലപ്പുറം ജില്ലയിൽ ഉൾനാടൻ മത്സ്യകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്താണ് താനാളൂർ ഗ്രാമപഞ്ചായത്ത്. മുറ്റത്തൊരു മീൻതോട്ടം പദ്ധതി, പടുത, ബയോഫ്ലോക്, റാസ് പദ്ധതി, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയും പഞ്ചായത്തിൽ നടക്കുന്നുണ്ട്.  

8.    കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ മത്സ്യസേവ കേന്ദ്രയിലേക്ക് ഫിഷറീസ് ബിരുദധാരികളായ യുവകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകര്‍ മാര്‍ച്ച് 8 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ, മത്സ്യഭവനുകളിലോ, ഉണ്ണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0 4 9 4  2 6 6 6 4 2 8 എന്ന നമ്പറിൽ ബന്ധപ്പെടുക. 

9.    പൂസയിൽ വെച്ച് നടക്കുന്ന ത്രിദിന കൃഷി വിജ്ഞാൻ മേള കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്തു. "ശ്രീ അന്നയ്‌ക്കൊപ്പം പോഷകാഹാരം, ഭക്ഷണം, പരിസ്ഥിതി സംരക്ഷണം" എന്ന വിഷയം മുഖ്യ പ്രമേയമാക്കി വാർഷിക മേള സംഘടിപ്പിക്കുന്നത് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. 

10.    മാർച്ച് മാസത്തിൽ കേരളത്തിൽ ചൂട് കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ചിൽ താപനില ഉയരില്ലെന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. 

English Summary: Ernakulam District Panchayat with more projects to attract tourists

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds