രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ പ്രഖ്യാപിച്ച എക്സ് ഗ്രേഷ്യ ആനുകൂല്യത്തിൽ കാർഷിക കടങ്ങൾ ഉൾപ്പെടുത്താൻ ആവില്ലെന്ന് കേന്ദ്രസർക്കാർ. കാർഷിക വായ്പകൾ ഈ പദ്ധതിക്ക് കീഴിൽ വരില്ലെന്നാണ് ഫിനാൻഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻറ് വിശദമാക്കുന്നത്. എക്സ് ഗ്രേഷ്യ പെയ്മെൻറ് ആയി ലഭിക്കേണ്ട തുക വായ്പയെടുത്തവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നവംബർ 5 നകം ലഭ്യമാക്കണമെന്നാണ് ബാങ്കുകൾക്ക് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം.ഈ തുക സർക്കാർ നേരിട്ട് ബാങ്കുകളിൽ എത്തിക്കും. വിള വായ്പ,ട്രാക്ടർ വായ്പ ഉൾപ്പെടെ ഒരു കാർഷിക വായ്പകളും ഈ ആനുകൂല്യത്തിന് അർഹമല്ല. ഭവന വായ്പ,വിദ്യാഭ്യാസ വായ്പ, വാഹന വായ്പ കൺസ്യൂമർ ഡ്യൂറബിൾ വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, കൺസംപ്ഷൻ ലോൺ എന്നിവയെല്ലാം ഈ പദ്ധതിക്ക് കീഴിൽ വരും. മൊറട്ടോറിയം കാലത്ത് മാറ്റി വച്ചിട്ടുള്ള തിരിച്ചടവ് ഗഡുവിന് കൂട്ടുപലിശ ഒഴിവാക്കുമെന്ന് ഇതിനോടകംതന്നെ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനോടൊപ്പം തന്നെ മൊറട്ടോറിയം ഉപയോഗപ്പെടുത്താതെവർക്ക് ആറു മാസത്തെ പലിശയിലെ വിത്യാസത്തിന് തുല്യമായ തുക ബാങ്ക് അക്കൗണ്ടിലേക്ക് എക്സ്ഗ്രേഷ്യ പെയ്മെൻറ് ആയി നൽകുമെന്നും പ്രഖ്യാപിച്ചു.
എക്സ് ഗ്രേഷ്യ ആനുകൂല്യത്തിൽ കർഷകകടങ്ങൾ ഉൾപ്പെടുത്തില്ല
രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ പ്രഖ്യാപിച്ച എക്സ് ഗ്രേഷ്യ ആനുകൂല്യത്തിൽ കാർഷിക കടങ്ങൾ ഉൾപ്പെടുത്താൻ ആവില്ലെന്ന് കേന്ദ്രസർക്കാർ. കാർഷിക വായ്പകൾ ഈ പദ്ധതിക്ക് കീഴിൽ വരില്ലെന്നാണ് ഫിനാൻഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻറ് വിശദമാക്കുന്നത്.
Share your comments