<
  1. News

അപ്പോളോ, ന്യൂ ജെൻ അഗ്രി ടയറുകൾ പുറത്തിറക്കി - ‘വിരാറ്റ്’

അപ്പോളോ ടയേഴ്സ് ഇന്ന് (6 മെയ് 2022) ചണ്ഡീഗഡിൽ പുതിയതും, നിലവാരമുള്ളതുമായ കാർഷിക ടയറുകൾ പുറത്തിറക്കി. പ്രോഗ്രാമിൽ പങ്കെടുത്തവരിൽ ഉത്തരേന്ത്യയിലെമ്പാടുമുള്ള കർഷകരും ബിസിനസ് പങ്കാളികളും ഉണ്ടായിരുന്നു.

Meera Sandeep
Apollo Launches New-Gen Agri Tyres - ‘VIRAT’
Apollo Launches New-Gen Agri Tyres - ‘VIRAT’

അപ്പോളോ ടയേഴ്സ് ഇന്ന് (6 മെയ് 2022) ചണ്ഡീഗഡിൽ പുതിയതും, നിലവാരമുള്ളതുമായ കാർഷിക ടയറുകൾ പുറത്തിറക്കി. പ്രോഗ്രാമിൽ പങ്കെടുത്തവരിൽ ഉത്തരേന്ത്യയിലെമ്പാടുമുള്ള കർഷകരും ബിസിനസ് പങ്കാളികളും ഉണ്ടായിരുന്നു.

വിരാറ്റ്- ഏറ്റവും നൂതനമായ ഓൾ റൗണ്ടർ ട്രാക്ടർ ടയറുകൾ

ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതും, അതുല്യമായ ഡിസൈനുമുള്ള ഏറ്റവും നൂതനമായ ഓൾറൗണ്ടർ ട്രാക്ടർ ടയറുകളാണ് പുതിയ ‘വിരാറ്റ്ഈ ശ്രേണിയിലുള്ള ടയറുകൾ. അഗ്രി, ഹൗലേജ്, എന്നി വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവയാണ് ഇതിന് മുന്നിലും പിന്നിലും ഫിറ്റ്‌മെന്റുകളുള്ളവ ലഭ്യമാണ്.

പുതിയ അപ്പോളോ VIRAT ടയർ, 20 ലഗുകളുള്ള മെച്ചപ്പെട്ട ഒരു ഓൾറൗണ്ടർ ഉൽപ്പന്നമായാണ് ഉണ്ടാക്കിയിരിക്കുന്നത്.  കൂടാതെ മൃദുവും കഠിനവുമായ മണ്ണുകളിൽ നല്ല ഗ്രിപ്പും കുറെ കാലം കേടുപാടുകൾ സംഭവിക്കാതെയും ഇരിക്കുന്ന ഉൽപ്പന്നങ്ങളാണ്.  VIRAT ടയറുകൾ  ട്രാക്ടറുകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും അവയുടെ പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിനും പുറമേ, ഇത് പുതിയ ട്രാക്ടർ മോഡലുകളുമായി നന്നായി പൊരുത്തപ്പെടുന്നു.

ഈ പുതിയ ഉൽപ്പന്നങ്ങൾ എല്ലാ വിപണികളിലും ലഭ്യമാകുമെങ്കിലും,  പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, എംപി, മഹാരാഷ്ട്ര, എപി, കർണാടക തുടങ്ങിയ വലിയ കാർഷിക അധിഷ്ഠിത സംസ്ഥാനങ്ങളെയാണ് കൂടുതൽ നോട്ടമിട്ടിരിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് (ഇന്ത്യ, സാർക്ക്, ഓഷ്യാനിയ) വൈസ് പ്രസിഡന്റ് രാജേഷ് ദാഹിയ പറഞ്ഞു, “ഈ ഉൽപ്പന്നം വികസിപ്പിക്കുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള ഞങ്ങളുടെ പ്രാഥമിക ഉപഭോക്താക്കളായ കർഷകർക്ക് പറയാനുള്ളതാണ് ഞങ്ങൾ ആദ്യം പിടിച്ചെടുത്തത്. അഗ്രി, ഹൗലേജ് എന്നിവയ്‌ക്ക്, പ്രാഥമിക ആവശ്യകത ട്രാക്ഷൻ ആണ്. പുതിയ VIRAT ശ്രേണിയുടെ വിഷ്വൽ അപ്പീൽ പുതിയ കാലത്തെ ട്രാക്ടറുകളുടെ സ്റ്റൈലിഷ് ഡിസൈനുകളുടെയും അടുത്ത കർഷക തലമുറയ്ക്കും, പൊരുത്തപ്പെട്ടുപോകുന്നവയായിരിക്കും.

അപ്പോളോ VIRAT ടയറിന്റെ സവിശേഷതകൾ:

അപ്പോളോ VIRAT ടയറുകളുടെ  പുതിയ ലഗ് ഡിസൈൻ, മെച്ചപ്പെട്ട ലഗ് ജ്യാമെട്രി, മികച്ച പ്രകടനം എന്നിവയ്‌ക്കൊപ്പം വളരെ വ്യത്യസ്തമായ ഒരു നിർദ്ദേശവും വാഗ്ദാനം ചെയ്യുന്നു. ഈ ടയറുകളുടെ വെയറിങ് സോണുകളിൽ കൂടുതൽ റബ്ബർ ഘടിപ്പിച്ചിരിക്കുന്നു. ഇത് കൂടുതൽ കാലം തേയ്മാനമില്ലാതെ കേടുപാടുകൂടാതെ ഇരിക്കാൻ സഹായിക്കുന്നു.

വളഞ്ഞ ലഗ് ജോമെട്രിയും റൗണ്ടർ ഗ്രോവ് പ്രൊഫൈലും ശക്തമായ ഗ്രിപ്പ്  ലഭിക്കാൻ സഹായിക്കുന്നു.  കൂടാതെ ലഗുകൾക്കിടയിലുള്ള ബക്കറ്റ് ഏരിയയിൽ നിന്ന് വേഗത്തിൽ ചെളി നീക്കം ചെയ്യുന്നതും  ഉറപ്പാക്കുന്നു. ഡ്യുവൽ ടേപ്പ്ഡ് ലഗ് ഡിസൈൻ ടയറിനെ പഞ്ചറിനുള്ള സാധ്യത കുറയ്ക്കുന്നു, ഇത് പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നു.

അപ്പോളോ വിരാറ്റ് ടയറുകളുടെ വിലയേയും മറ്റ് സവിശേഷതകളെയും കുറിച്ച് അറിയാൻ, കൃഷി ജാഗരണുമായി ബന്ധപെടുക .

English Summary: Exclusive! Apollo Launches New-Gen Agri Tyres - ‘VIRAT’

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds