അതുകൊണ്ടാണല്ലോ മഠത്തിപ്പറമ്പിൽ വീട്ടിൽ തന്നെ ഇപ്പൊ നാട്ടറിവ് പഠന കേന്ദ്രവും അഗ്രോ ക്ലിനിക്കും തുടങ്ങിയത്. ഓർഗാനിക് ഫാം ന്റെയും സേക്രറ്റ് ഹാർട്ട് കോളേജ് ന്റെ യും സെന്റ് . തെരേസാസ് കോളേജിന്റെയും എല്ലാം കൂട്ടായ്മയും നാസറിന് പിന്തുണയേകുന്നു.
വീട്ടിൽ തന്നെ ചുറ്റുമതിൽ കെട്ടി അതിൽ മെറ്റൽ പാകി നെല്ല് വിളയിച്ചു നിർത്തിയത് കണ്ടാൽ തന്നെ മനസ്സിലാകും കൃഷിയിൽ നാസർ പരീക്ഷണങ്ങൾ നടത്തികൊണ്ട് ഇരിക്കുന്നു എന്ന്. വയനാടൻ മേഖലയിൽ കൃഷി ചെയ്യുന്ന രക്തശാല ഇനത്തിൽ പെട്ട നെല്ലാണ് ഇവിടെ നാസറിന്റെ വീട്ടുമുറ്റത്തു വിളഞ്ഞു പാകമായി കിടക്കുന്നതു. കൂടാതെ വിവിധ ഇനം പച്ചക്കറികളും മത്സ്യവും കൃഷി ചെയ്യുന്നു. നാട്ടിലെ നല്ല കർഷകൻ എന്ന ബഹുമതി ഒട്ടേറെ തവണ നാസറിനെ തേടിയെത്തി. ടാങ്കിൽ മൽസ്യം വളർത്തുന്നത് കൂടാതെ വീട്ടിൽ കുളത്തിലും മീനുകൾ വളർന്നു വിലസുന്നു. മൽസ്യങ്ങളുടെ വിസർജ്യം ഈ കുളത്തിൽ ഉള്ളതിനാൽ ഈ വെള്ളം നെല്ലിന് വളമാക്കുന്നു. നാസറിന്റെ ഈ നൂതനമായ കൃഷി രീതി കണ്ടു മനസ്സിലാക്കാൻ കേരളത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്ന് കൃഷി വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും എത്താറുണ്ട്.
അരൂർ കെൽട്രോൺ ലെ ഉദ്യോഗസ്ഥനായ നാസർ ജോലി സമയം കഴിഞ്ഞാൽ കൃഷിയിടത്തേക്കു ഓടിയെത്തുന്നു. വരുമാനം മുഴുവൻ കൃഷിയിലാണ് ചിലവാക്കുന്നതു. വനിതാ പോലീസ് ആയ ഭാര്യ പ്രെമി യും രണ്ടു മക്കളും നാസറിന് പൂർണ പിന്തുണ കൊടുക്കുന്നുണ്ട്. കൂടാതെ നാസറിന്റെ ബന്ധുക്കളും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരാണ്, പരമ്പരാഗത കൃഷി കാരാണ് നാസറിന്റെ കുടുംബക്കാർ. അതിനാൽ കൃഷി അവർക്കാർക്കും അന്യമല്ല.
സെപ്തംബര് 21 നു വീട്ടിൽ നടന്ന നാട്ടറിവ് പഠന കേന്ദ്രം ഉദ്‌ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു. മാസത്തിൽ നാല് തവണ ജൈവ കൃഷി ക്ലാസ് ഉണ്ടാകുമെന്നും നാസർ പറഞ്ഞു.
- Bainda K V
Share your comments