കാർഷിക, അനുബന്ധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായ വർധനവുണ്ടായതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ പറഞ്ഞു. 2019-20 വർഷത്തിൽ കാർഷിക, അനുബന്ധ ഉൽപന്നങ്ങളുടെ കയറ്റുമതി 2,52,400 കോടി രൂപയായിരുന്നത് 2020-21വർഷത്തിൽ 3,10,130 കോടി രൂപയായി വർധിക്കുകയും 22.87 ശതമാനം വർധനവ് കാണിക്കുകയും ചെയ്തു.
കാർഷിക-അനുബന്ധ ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ ഒരു വർഷത്തിനിടെ 2021-22ൽ 20.79 ശതമാനം വർധിച്ച് 3,74,611 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്ന് കൃഷി, കർഷകക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പടിഞ്ഞാറൻ മേഖലയിൽ, കാർഷിക, അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഗുജറാത്തും മഹാരാഷ്ട്രയും മുന്നിട്ടുനിൽക്കുന്നു, എന്നാൽ കിഴക്കൻ മേഖലയിൽ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യ-വടക്കൻ മേഖലയിൽ ഉത്തർപ്രദേശ്, ഹരിയാന എന്നിവയും, തെക്കൻ മേഖലയിൽ കർണാടകവും കേരളവും മുന്നിലാണ്, എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
കയറ്റുമതി ചെയ്ത ചരക്കുകളിൽ, സമുദ്രോത്പന്നങ്ങളുടെ മൂല്യം 2021-22 സാമ്പത്തിക വർഷത്തിൽ 13,734.61 കോടി രൂപ വർദ്ധിച്ചപ്പോൾ പഞ്ചസാരയുടെ മൂല്യം 13,676.12 കോടി രൂപയായി ഉയർന്നു. 2021-22 വർഷകാലയളവിൽ, കയറ്റുമതി ചെയ്ത ഗോതമ്പിന്റെ മൂല്യം 11,672.37 കോടി രൂപ വർദ്ധിച്ചപ്പോൾ ബസ്മതി ഒഴികെയുള്ള അരി 10,168.39 കോടി രൂപയായി ഉയർന്നതായി മന്ത്രി രേഖാമൂലം മറുപടി നൽകി. മാലിന്യം ഉൾപ്പെടുന്ന അസംസ്‌കൃത പരുത്തിയുടെ കയറ്റുമതി മൂല്യത്തിൽ 7,038.66 കോടി രൂപ വർധിച്ചപ്പോൾ, മറ്റ് ധാന്യങ്ങളുടെ മൂല്യം 2021-22ൽ 2911.04 രൂപയായി ഉയർന്നു.
2021-22 വർഷ കാലയളവിൽ പാലുൽപ്പന്നങ്ങളുടെ കയറ്റുമതി മൂല്യത്തിൽ 2,352.93 കോടി രൂപ ഉയർന്നപ്പോൾ കാപ്പിയുടെ മൂല്യം 2,273.97 കോടി രൂപയായി ഉയർന്നു. ആവണക്കെണ്ണയുടെ കയറ്റുമതി 2021-22ൽ മൂല്യത്തിൽ 1,952.36 കോടി രൂപ വർദ്ധിച്ചപ്പോൾ വിവിധ സംസ്‌കരിച്ച ഇനങ്ങളുടെ മൂല്യം 2,311.86 കോടി രൂപയായി വർദ്ധിച്ചു, എന്ന കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: FCI പൊതുവിപണിയിൽ ഗോതമ്പ് വിൽപ്പന ആരംഭിച്ചതോടെ 7 ദിവസത്തിനുള്ളിൽ 10% വരെ വില ഇടിഞ്ഞു: സർക്കാർ
Share your comments