<
  1. News

കനത്ത ചൂടിൽ കേരളത്തിന് രക്ഷയില്ല; 3 ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സൂര്യതാപത്തിന് സാധ്യത

Darsana J
കനത്ത ചൂടിൽ കേരളത്തിന് രക്ഷയില്ല; 3 ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്
കനത്ത ചൂടിൽ കേരളത്തിന് രക്ഷയില്ല; 3 ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. മധ്യ-വടക്കൻ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ മൂന്ന് ജില്ലകളിൽ സൂര്യതാപത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.  തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം.  വേനൽ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ പകൽ സമയങ്ങളിൽ താപനില കൂടാൻ സാധ്യതയുണ്ട്. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കൂടുതൽ വാർത്തകൾ: ബ്രഹ്മപുരം: വായു മലിനീകരണവും ആരോഗ്യവും

പ്രായമുള്ളവർ, ചെറിയ കുട്ടികൾ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, പുറത്ത് ജോലി ചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേക കരുതൽ സ്വീകരിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്. ചൂട് വർധിക്കുന്നതിന് അനുസരിച്ച് നിർജലീകരണം, ദേഹാസ്വാസ്ഥം എന്നിവയ്ക്കും സാധ്യതയുണ്ട്. വേനൽച്ചൂട് അധികമാകുന്നതിനൊപ്പം പകർച്ച വ്യാധികളും പെട്ടെന്ന് പടരും. എച്ച്3 എൻ2 കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 

പനിയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വാബ് ടെസ്റ്റ് നടത്തണമെന്നും കഴിവതും തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. താപനില സൂചിക ഭൂപട പ്രകാരം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ 54 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് താപനില സൂചിക തയ്യാറാക്കുന്നത്.

English Summary: extreme heat in kerala Sun heat warning in 3 districts

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds