1. News

കർഷകർക്ക് ന്യായവില കിട്ടിയാൽ ക്ഷീരമേഖലയെ നിലനിർത്താനാകും: മന്ത്രി കെ .രാജു 

അമ്പലപ്പുഴഃ ക്ഷീര കർഷകർക്ക് ന്യായവില ലഭിച്ചാൽ മാത്രമേ ക്ഷീരമേഖലയെ നിലനിർത്താനാകുകയുള്ളുവെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ കെ രാജു .

KJ Staff
diary farming development
അമ്പലപ്പുഴ : ക്ഷീര കർഷകർക്ക് ന്യായവില ലഭിച്ചാൽ മാത്രമേ ക്ഷീരമേഖലയെ നിലനിർത്താനാകുകയുള്ളുവെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി അഡ്വ കെ രാജു. 
തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻെറ നേതൃത്വത്തിൽ പുന്നപ്രയിൽ സംഘടിപ്പിച്ച മിൽമഭവനത്തിൻെറ താക്കോൽദാനവും പ്രളയദുരിതമനുഭവിച്ച ക്ഷീരകർഷകർക്കും സംഘങ്ങൾക്കുമുള്ള ധനസഹായ,വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ ക്ഷീര മേഖലയിൽ മാത്രം 107 കോടി രൂപ  നഷ്ടമാണ് ഉണ്ടായതെന്നും 8000 പശുക്കളാണ് പ്രളയത്തിൽ ഒലിച്ചു പോയതെന്നും അദ്ദേഹം പറഞ്ഞു. 

കാലിത്തീറ്റയുടെ ഉത്പ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് വിലകയറ്റം പിടിച്ചുനിർത്തും. അസംസ്കൃത ഉത്പ്പന്നങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കാലിത്തീറ്റ വില  നിയന്ത്രിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്.കാലികൾക്ക് പ്രത്യേക സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഇതിനുള്ള പ്രീമിയം സൊസൈറ്റികളൊ, പഞ്ചായത്തൊ വഹിക്കും.

മിൽമ ഉത്പ്പന്നങ്ങളോടാണ് മലയാളികൾക്ക് ഏറെ വിശ്വാസം. എന്നാൽ ഗുണനിലവാരം കുറവാണെന്ന് വരുത്തതീർക്കാൻ ചില സ്വകാര്യലോബികൾ ശ്രമിക്കുന്നുണ്ട്. മിൽമ ഉത്പ്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കും. ഇതിൻെറ ലാഭംകൂടി കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മിൽമ ചെയർമാൻ ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ മിൽമ ഭവനത്തിൻെറ താക്കോൽദാനം നിർവഹിച്ചു.കിടാങ്ങളെ വാങ്ങുന്നതിനുള്ള ധനസഹായവിതരണം ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ അഡ്വ എൻ രാജൻ നിർവഹിച്ചു.,പ്രളയം ബാധിച്ചസംഘങ്ങൾക്കുള്ള പ്രവർത്തന മൂലധന സഹായവിതരണം  കെ സി എം എം എഫ് മാനേജിങ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു  നിർവഹിച്ചു.

സംഘങ്ങൾക്ക് പ്രൈസ് ഡിഫറൻസ് വിതരണം വകുപ്പ് ഡയറക്ടർ എബ്രഹാം റ്റി ജോസഫ്,പാൽ ടെസ്റ്റിങ് ഉപകരണവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം ജു നൈദും കന്നുകാലികളെ വാങ്ങുന്നതിനുള്ള ധനസഹായ വിതരണം എം ഷീജയും നിർ,വഹിച്ചു. ടി അആർസിഎംപിയു മാനേജിങ് ഡയറക്ടർ കെ ആർ സുരേഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു
English Summary: fair price for diary farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds