1. News

അതിരപ്പിള്ളി ട്രൈബൽവാലി  കാർഷിക പ്രൊജക്റ്റ് നടപ്പാക്കും 

അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ  കോളനികളെ ഉൾപ്പെടുത്തി കൃഷി അനുബന്ധ മേഖലകളിലെ പ്രൊജെക്ടുകൾ നടപ്പാക്കുന്നതിനായി ചാലക്കുടി റസ്റ്റ് ഹൌസിൽ അവലോകന  യോഗം ചേർന്നു.

Saritha Bijoy
aathirapalli water falls
അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ  കോളനികളെ ഉൾപ്പെടുത്തി കൃഷി അനുബന്ധ മേഖലകളിലെ പ്രൊജെക്ടുകൾ നടപ്പാക്കുന്നതിനായി ചാലക്കുടി റസ്റ്റ് ഹൌസിൽ അവലോകന  യോഗം ചേർന്നു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി 
വി.എസ് സുനിൽകുമാർ, ബി. ഡി ദേവസ്സി എം എൽ എ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.ആദിവാസി മേഖലകളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിനുമായി അതിരപ്പിള്ളി ട്രൈബൽവാലി ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു..വനം, പട്ടികവർഗ ക്ഷേമം , സഹകരണം, പഞ്ചായത്ത് , ടൂറിസം എന്നീ  വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിനാണ് വിഭാവനം ചെയ്യ്തിട്ടുള്ളത്. കാപ്പി, കുരുമുളക്, ഏലാം തുടങ്ങി നിലവിലുള്ള കാര്ഷിക വിളകളുടെ പുനരുദ്ധാരണത്തിനും, കാട്ടു  പടവലം , മഞ്ഞക്കൂവ എന്നീ വന ഔഷധ സസ്യങ്ങളുടെയും തേൻ മുതലായ വനവിഭവങ്ങളുടെയൂം വ്യാപനവും  , വിപണനനവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് . പദ്ധതി യുടെ നോഡൽ ഓഫീസർ ആയി കൃഷി ഓഫീസർ എസ് എസ് ശാലുമോനെ നിയമിച്ചിട്ടുണ്ട്. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഊര് മൂപ്പന്മാർ, കൃഷി വകുപ്പ് ഉദ്യോഗാസ്ഥര് എന്നിവർ പങ്കെടുത്തു   
 
English Summary: athirapalli tribal valley farming project

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds