ഉത്തർ പ്രദേശിലെ ഹത്രാസ് ജില്ലയിലെ നിർമ്മാണ ശാലയിൽ നിന്നും 300 കിലോയുടെ വ്യാജ കറിപ്പൊടികളിൽ പിടികൂടി പോലീസ്. വ്യാജ ചേരുവകൾ ഉപയോഗിച്ച് കറിപ്പൊടികൾ നിർമ്മിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർ പ്രദേശ് പോലീസ് നടത്തിയ റെയ്‌ഡിലാണ് വ്യാജ ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കറിപ്പൊടികൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച നടത്തിയ റെയ്‌ഡിന് പിന്നാലെ ഫാക്ടറി ഉടമ അനൂപ് വർഷനെ പോലീസ് അറസ്റ് ചെയ്തു. ഉത്തർ പ്രദേശ് പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വർഷൻ. മുളക് പൊടി, മല്ലി പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി തുടങ്ങിയ കറിപ്പൊടികളിലാണ് മായം ചേർത്തതായി കണ്ടെത്തിയത്.
കഴുത ചാണകം, ഭക്ഷ്യയോഗ്യമല്ലാത്ത കൃത്രിമ നിറങ്ങൾ, ആസിഡ്, ഉണക്ക പുല്ല് എന്നിവപോലുള്ള വ്യാജ ചേരുവകൾക്കൊപ്പം ചില ലോക്കൽ കറിപ്പൊടികളും ചേർത്തതാണ് ഇവ നിർമ്മിച്ചത്. റെയ്‌ഡ് നടന്നതിന്റെ ഭാഗമായി ഏകദേശം 27 ഓളം സാമ്പിളുകൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലത്തിൽ കൃത്രിമം നടന്നതായി തെളിയിക്കപ്പെട്ടാൽ ഉടമയ്‌ക്കെതിരെ ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമപ്രകാരം കേസ് ഫയൽ ചെയ്യും.
പ്രാദേശിക ബ്രാൻഡുകളുടെ പേരിൽ വിൽപ്പന നടത്തിയിരുന്ന 300 കിലോ വ്യാജ കറിപ്പൊടികൾ പിടികൂടിയതായും ഈ ഫാക്ടറി നടത്തിപ്പിന് ആവശ്യമായ ലൈസൻസ് അനൂപിന്റെ കൈവശം ഇല്ലായിരുന്നതായും ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീന അറിയിച്ചു. സിആർപിസി നിയമത്തിലെ സെക്ഷൻ 151 പ്രകാരം അനൂപിനെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അടുത്തിടെ ഡാബർ, പതഞ്ജലി, ഇമാമി തുടങ്ങിയ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകൾ വിൽക്കുന്ന തേനിൽ മായം ചേർത്തതായി കണ്ടെത്തിയിരുന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്‌ഇ) നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തൽ. ഇതിനായി ചൈനയിൽ നിന്നും സിന്തറ്റിക് പഞ്ചസാര സിറപ്പുകൾ ഇറക്കുമതി ചെയ്യുന്നതായും സിഎസ്‌ഇ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Police have seized 300 kg of fake curry powders from a factory in Hathras district of Uttar Pradesh. The products were made of donkey dung and hay. Police have taken out 27 samples from the factory and sent to lab for further testing.
Share your comments