വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ വയനാട്ടിലെ ഏത്തവാഴ കർഷകർ പ്രതിസന്ധിയിലായി. ഈ ആഴ്ച കിലോയ്ക്ക് 8 രൂപ വരെയാണ് വിലയിടിഞ്ഞത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ കുറയുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.കഴിഞ്ഞയാഴ്ച കിലോയ്ക്ക് വില 12 രൂപവരെയെത്തി. ഈ ആഴ്ച അതിലും താഴ്ന്ന് 8 രൂപയ്ക്കുവരെ കുലവെട്ടിവില്‍ക്കേണ്ടിവന്നുവെന്ന് കർഷകർ പറയുന്നു.വാഴക്കുലയുടെ വിലതകർച്ച.ഈ വർഷം ആദ്യം മുതൽ തുടങ്ങിയതാണ്
എന്നാൽ പഴുത്ത നേന്ത്രപഴത്തിനോ നേന്ത്രക്കായകൊണ്ടുണ്ടാകുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കോ വിപണിയില്‍ വില കുറഞ്ഞിട്ടില്ല.ഹോർട്ടികോർപ്പ് നേരിട്ട് കർഷകരില്‍നിന്നും കിലോയ്ക്ക് 25 രൂപയ്ക്ക് വാഴകുല സംഭരിക്കുന്നുണ്ടെങ്കിലും ആഴ്ചയില്‍ 50 കുലയേ ഒരു കർഷകനില്‍നിന്നും സംഭരിക്കുകയുള്ളൂ കർണാടകയിലെ തോട്ടങ്ങളില്‍നിന്നും കൂടുതല്‍ കുലകള്‍ വിപണിയിലെത്തിയതാണ് ഇത്തവണ കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായത്.
Share your comments