1. News

പേരുകേട്ട കേരള ചാള മത്സ്യോൽപാദനം (Sardine fish) കഴിഞ്ഞ രണ്ടു ദശകങ്ങളിലും (2 decades) വെച്ച് ഏറ്റവും കുറവിലേക്ക്

പ്രസിദ്ധമായ Fish oil നിർമ്മിക്കാൻ ഉപയോഗിക്കുന്നതും, കേരളത്തിൻറെ മുഖ്യാഹാരങ്ങളിൽ ഒന്നുമായ ചാള അല്ലെങ്കിൽ മത്തി (sardine fish) യുടെ ഉൽപാദനം 2019 ൽ ഏറ്റവും കുറവാണെന്ന് രേഖപ്പെടുത്തി. വെറും 44,320 tonnes മാത്രമാണ് 2019 ൽ നടന്ന മത്സ്യോൽപാദനമെന്ന് 2019 ലെ കേന്ദ്ര നാവിക മത്സ്യോൽപാദന റിപ്പോർട്ടിൽ (Central Marine Fisheries Research Institute - CMFRI) പറയുന്നു.

Meera Sandeep
Sardine

2019 ൽ കേരളത്തിലെ ചാള മത്സ്യോൽപ്പാദനം 15.4% കുറഞ്ഞ് 5.44 lakh tonnes മാത്രമാണ് നടന്നത്. ഇത് 2018 ലെ ഉത്പാദനമായ 6.43 ക്കാളും ഏകദേശം 1 lakh tone ൻറെ കുറവാണ്.  ഇതിൻറെ കാരണം കടലിലെ പ്രതികൂല സാഹചര്യങ്ങളാണെന്നു അനുമാനിക്കുന്നു. അറബിക്കടലിലുണ്ടായ താപമാനത്തിലുണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വർഷമായുള്ള ചാള മത്സ്യോൽപാദനത്തിൻറെ കുറവിനുള്ള കാരണം.

2019 ൽ ചാള മൽസ്യത്തിൻറെ ഉത്പാദനം കുറഞ്ഞതോടെ, ചാളയുടെ വില കിലോവിന് 100 രൂപയിൽ നിന്ന് 300 രൂപയായി ഉയർന്നു.  രണ്ടു വർഷമായി (2018 and 2019) കടലിലെ താപമാനത്തിൻറെ വ്യതിയാനം കൊണ്ട് ഈ മൽസ്യത്തിൻറെ ഉൽപാദനം കുറഞ്ഞുകൊണ്ടുവരുകയാണ്. ഇത് CMFRI ജനുവരി 2018 ൽ മുൻകൂട്ടി പറഞ്ഞതുമാണ് (forecasted).

വ്യാകുലപ്പെടുത്തുന്ന വേറൊരു കാര്യം, മാർക്കറ്റിൽ തീരെ ആവശ്യമില്ലാത്ത (less demand) മൽസ്യമായ  red toothed triggerfish ൻറെ ഉൽപാദനം കുത്തനെ ഉയരുന്നുവെന്ന് CMFRI data പറയുന്നു.

Famous Kerala Sardine Fish catch falls lowest in the past two decades.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീര വിപ്ലവത്തിന് തയ്യാറായി പാലക്കാട്

English Summary: Famous Kerala Sardine Fish catch falls lowest in the past two decades

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds