ലോട്ടറി വിൽപ്പനക്കാരനായ രാധാകൃഷ്ണൻ നെടുമങ്ങാട്ടെ തൻ്റെ വീട്ടിലേക്കുള്ള ആഴ്ചതോറുമുള്ള യാത്രയൊഴികെ, മിക്ക ദിവസങ്ങളിലും തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഉറങ്ങാറുണ്ടായിരുന്നു. എന്നാൽ മുന്നറിയിപ്പൊന്നുമില്ലതെ ലോക്ക് ഡൗൺ വന്നപ്പോൾ, മറ്റ് പലരേയും പോലെ അദ്ദേഹവും ഇവിടെ ഒറ്റപ്പെട്ടു.
എന്നാൽ ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ നഗരസഭാ അധികൃതർ നടപടിയെടുത്തപ്പോൾ അദ്ദേഹത്തെ അട്ടകുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌ക്കൂളിലേക്ക് മാറ്റി .അവിടെ ഇപ്പോൾ 223 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ നാല് ദിവസമായി30 ഓളം പേർ അവിടുത്തെ കുറ്റിച്ചെടികളും മറ്റ് കാടുകളും വൃത്തിയാക്കാനും, പൂന്തോട്ടം ഉണ്ടാക്കാനും, പച്ചക്കറി കൃഷി ആരംഭിക്കാനും കഠിനമായി പരിശ്രമിക്കുകയാണ്. വെണ്ടയ്ക്ക, വഴുതന, ചീര, മറ്റ് പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.
ജില്ലാ ഭരണകൂടത്തിന്റെയും കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ ഇവർക്ക് പിന്തുണയുമായി ഉണ്ട് സാമൂഹിക പ്രവർത്തകനായ സനൽ റോബർട്ട് പറയുന്നു. 28 മുതൽ 92 വയസ്സുവരെയുള്ള ആളുകൾ ഇവിടെയുണ്ട്. അവയിൽ ചിലർ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവരെല്ലാം പച്ചക്കറി കൃഷിയും ,പൂന്തോട്ടമുണ്ടാക്കാനും തുടങ്ങി, ചെറിയ പൂന്തോട്ടം കണ്ടപ്പോൾ തഹസിൽദാർ അവർക്ക് പിന്തുണ നൽകി. പച്ചക്കറി വിത്തുകളും നൽകുന്നുണ്ട്, ”സനൽ പറയുന്നു
Share your comments