നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ചു മാസം (ഏപ്രില്‍-ഓഗസ്റ്റ്) ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍. വിദേശ വിപണിയില്‍ ബസുമതി അരി, പോത്തിറച്ചി തുടങ്ങിയ ഇന്ത്യന്‍ ഉൽപ്പന്നങ്ങൾക്ക് വലിയ ആവശ്യകതയാണ് ഈ കാലയളവിലുണ്ടായത്.രൂപയുടെ മൂല്യ തകർച്ചയും കയറ്റുമതിവർധിപ്പിക്കാൻ കാരണമായിട്ടുണ്ട് .അഗ്രികൾച്ചർ ആൻഡ് പ്രോസസ്ഡ് എക്സ്പോർട്ട്സ് ഡെവലപ്മെൻറ് അതോറിറ്റിയുടെ കണക്കുകൾ അനുസരിച്ചു 7.7 ബില്യൺ ഡോളറാണ് ഈ വർഷം ഏപ്രിൽ -ഓഗസ്റ്റ് കാലയളവിലെ മൊത്ത കാർഷികോൽപ്പന്ന കയറ്റുമതി.കഴിഞ്ഞ വർഷം ഇതേ കാലയളവിലേക്കാൾ 5 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് കയറ്റി അയയ്ക്കുന്ന കാർഷികോൽപ്പന്നങ്ങളിൽ ബസുമതി അരിയാണ് വിദേശ വിപണിയിൽ ഒന്നാം സ്‌ഥാനം. ഇക്കാലയളവിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ബസുമതി അറിയാന് ഇന്ത്യ കയറ്റുമതി ചെയ്തത് .8.7 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 26 .3 ശതമാനമാണ് ബസുമതി അരിയുടെ പങ്കാളിത്തം.ഇന്ത്യൻ ബസുമതിയേരിയുടെ ഏറ്റവും വലിയ ഉപാഭോക്താവ് ഇറാനാണ്.
പോത്തിറച്ചിയാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഉൽപന്നം.വിയറ്റ്നാമാണ് ഏറ്റവും വലിയ ഇന്ത്യൻ പോത്തിറച്ചി ഉപാഭോക്താക്കൾ .മലേഷ്യ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നാലെ ഉള്ളത്.സംസ്കരിച്ച പച്ചക്കറികൾ,പയർ വർഗ്ഗങ്ങൾ ,നിലക്കടല ,പാലുല്പന്നങ്ങൾ എന്നിവയുടെയും കയറ്റുമതി ഈ കാലയളവിൽ വർധിച്ചിട്ടുണ്ട്.പയറുൽപ്പന്നങ്ങളുടെ കയറ്റുമതി വർധിച്ചു 1.44 ലക്ഷം ടണ്ണിലെത്തി.കഴിഞ്ഞ വർഷം പയർ കയറ്റുമതി 66.687 ടൺ ആയിരുന്നു.എന്നാൽ എണ്ണക്കുരുക്കളുടെ കാര്യത്തിലും, ബസുമതി ഇതര അരിയുടെ കയറ്റുമതിയിലും നഷ്ട്ടം ഉണ്ടായി.
ഇന്ത്യയുടെ കാർഷികോൽപ്പന്ന കയറ്റുമതിയിൽ വർധന
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ചു മാസം (ഏപ്രില്‍-ഓഗസ്റ്റ്) ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതിയില്‍ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍.
Share your comments