സംസ്ഥാന കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളെ അതത് ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും ജോലി ചെയ്ത ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കാനും ഉത്തരവുണ്ട്.
2017 ഡിസംബര്‍ 13 ന് പുറപ്പെടുവിച്ച സ.ഉ(കൈ)നം. 161/2017 കൃഷി ഉത്തരവ് പ്രകാരം കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കപ്പെട്ടവരെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഫാമുകളില്‍ നിയമിക്കപ്പെട്ടവരെയും അതത് ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തും.
എല്ലാ പുരുഷ കാഷ്വല്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തിയതിനുശേഷവും സ്ഥിരം പുരുഷ തൊഴിലാളികളുടെ ഒഴിവുകള്‍ ബാക്കിയുണ്ടെങ്കില്‍ സ്ഥിരം നിയമനം ലഭിക്കാത്ത സ്ത്രീ കാഷ്വല്‍ തൊഴിലാളികളെ അവര്‍ക്ക് സമ്മതമാണെങ്കില്‍ ബന്ധപ്പെട്ട ഫാം കൗണ്‍സിലിന്റെ അംഗീകാരത്തോടെ സ്ഥിരം നിയമനം നല്‍കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. ഇതേ മാനദണ്ഡം പുരുഷ തൊഴിലാളികളുടെ കാര്യത്തിലും ബാധകമാണ്. ഇക്കാര്യത്തില്‍ ഫാം കൗണ്‍സില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം ഏടുക്കേണ്ടതാണെന്നും കൃഷി വകുപ്പിനു കീഴിലെ ഫാമുകളില്‍ ചുരുങ്ങിയത് 30 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നും അവരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിലവിലെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് നിയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ നൂറുകണക്കിന് വരുന്ന ഫാം തൊഴിലാളികളുടെയും ഈ രംഗത്തെ ട്രേഡ് യൂണിയനുകളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അനേകം തൊഴിലാളികള്‍ക്ക് ഉത്തരവ് പ്രയോജനം ചെയ്യും.
ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ഉത്തരവായി; ദിവസ വേതനക്കാര്‍ ഇനി മുതല്‍ കാഷ്വല്‍ തൊഴിലാളികള്‍
സംസ്ഥാന കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളെ അതത് ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും ജോലി ചെയ്ത ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കാനും ഉത്തരവുണ്ട്.
Share your comments