കാര്‍ഷിക വിളകള്‍ക്ക് വളരെ തുച്ഛമായ വില ലഭിച്ചതില്‍ മനംനൊന്ത് തൻ്റെ കൃഷിമുഴുവന്‍ കര്‍ഷകന്‍ നശി പ്പിച്ചു. ഒരു കിലോ വഴുതനങ്ങയ്ക്ക് 20 പൈസ ലഭിച്ചതില്‍ വിഷമിച്ചാണ് കര്‍ഷകന്‍ തൻ്റെ രണ്ടേക്കര്‍ വരുന്ന പാടത്തെ വഴുതനങ്ങ തൈകള്‍ മൊത്തം പിഴുതു കളഞ്ഞത്. ബാങ്കില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ ലോണ്‍ എടുത്ത് മാസങ്ങളോളം പരിപാലിച്ച വഴുതനങ്ങയ്ക്കാണ് കിലോയ്ക്ക് 20 പൈസ ലഭിച്ചത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തില്‍ നിന്നുള്ള രാജേന്ദ്ര ബെവകെയാണ് തന്റെ പാടത്തെ വഴുതനങ്ങ തൈകള്‍ മുഴുവന്‍ വേരോടെ പിഴുതെറിഞ്ഞത്. രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കിയ വഴുതനങ്ങ വിറ്റപ്പോള്‍ കിട്ടിയത് വെറു 65,000 രൂപയായിരുന്നു. നിരാശനായ ഇദ്ദേഹം അടുത്ത വിളപ്പെടുപ്പിനായി നട്ട വഴുതനച്ചെടികൾ മുഴുവൻ വെട്ടിനശിപ്പിക്കുകയായിരുന്നു.
ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് കൃഷി തുടങ്ങിയത്. തൻ്റെ കൃഷിയിടത്തില്‍ ജലസേചനത്തിനായി രാജേന്ദ്ര പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. കൃഷിക്കാവശ്യമായ വിത്തുകളും, വളവും കീടനാശിനിയും വാങ്ങിയ വകയില്‍ കടക്കാരന് നല്‍കാനുളള തുക പോലും തിരിച്ച് നല്‍കാൻ സാധിക്കില്ല. ഇനിയുമൊരു നഷ്ടം സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് അടുത്ത വിള നശിപ്പിച്ചതെന്ന് രാജേന്ദ്ര പറയുന്നു.
Share your comments