1. News

സി ടി സി ആർ ഐയിൽ കർഷക പരിശീലന പരിപാടി മാർച്ച്‌ 5ന്

തിരുവനന്തപുരം ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം( സി ടി സി ആർ ഐ) അഖിലഭാരത കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതി യുടെ കീഴിൽ ‘പുതു തലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കിഴങ്ങുവിളകളുടെ കൃഷി’ എന്ന വിഷയത്തിൽ കർഷക പരിശീലന പരിപാടി 2024 മാർച്ച് 5 ന് (ചൊവ്വാഴ്ച) സംഘടിപ്പിക്കുന്നു.

Meera Sandeep
സി ടി സി ആർ ഐയിൽ കർഷക പരിശീലന പരിപാടി മാർച്ച്‌ 5ന്
സി ടി സി ആർ ഐയിൽ കർഷക പരിശീലന പരിപാടി മാർച്ച്‌ 5ന്

തിരുവനന്തപുരം  ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം( സി ടി സി ആർ ഐ) അഖിലഭാരത കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതി യുടെ കീഴിൽ ‘പുതു തലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കിഴങ്ങുവിളകളുടെ കൃഷിഎന്ന വിഷയത്തിൽ കർഷക പരിശീലന പരിപാടി 2024 മാർച്ച് 5 ന് (ചൊവ്വാഴ്ച) സംഘടിപ്പിക്കുന്നു.

പട്ടികജാതി ഉപപദ്ധതി ബജറ്റിൽ തിരുവനന്തപുരം ജില്ലയിലെ മുപ്പത് പട്ടികജാതി കർഷകർക്ക് അർക്ക വെർട്ടിക്കൽ ഫാമിംഗ് സ്ട്രക്ചർ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും  സംസ്ഥാന കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് നിർവഹിക്കും. ചടങ്ങിൽ സിടിസിആർഐ ഡയറക്ടർ ഡോ.ജി. ബൈജു അധ്യക്ഷത വഹിക്കും.

പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് പ്രധാന വിഷയങ്ങൾ വെർട്ടിക്കൽ ഫാമിം ഗും സംരക്ഷിത കൃഷിയും (ICAR-IIHR-ലെ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എ. കരോളിൻ രത്തിനകുമാരി); മണ്ണില്ലാത്ത കൃഷി: ഹൈഡ്രോപോണിക്‌സ് (ഡോ. സുരേഷ് കുമാർ ജെ, സയൻ്റിസ്റ്റ്, ഐസിഎആർ-സിടിസിആർഐ); നിയന്ത്രിത സാഹചര്യങ്ങളിൽ വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും ഉത്പാദനം (ഐസിഎആർ-സിടിസിആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. കെ. സുനിൽ കുമാർ) എന്നിവയാണ്.

Thiruvananthapuram ICAR- Central Tuber Research Institute (CTCRI) is organizing a farmer training program on 'Cultivation of tuber crops using new generation technology' under the All India Tuber Research Coordination Scheme on 5th March 2024 (Tuesday).

English Summary: Farmer training program at CTCRI on 5th March

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds