കര്‍ഷക കടാശ്വാസത്തിനുള്ള അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. നിര്‍ദിഷ്ട സി ഫാറത്തില്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സര്‍ട്ടിഫിക്കറ്റ്, കര്‍ഷകന്‍/ കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകര്‍പ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും ഒക്‌ടോബര്‍ 10 നകം നല്‍കണം
കര്‍ഷക കടാശ്വാസത്തിനുള്ള അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. നിര്‍ദിഷ്ട സി ഫാറത്തില്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സര്‍ട്ടിഫിക്കറ്റ്, കര്‍ഷകന്‍/ കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകര്‍പ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും ഒക്‌ടോബര്‍ 10 നകം നല്‍കണം. ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെയെല്ലാം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസ്സല്‍ സമര്‍പ്പിക്കേണ്ടണ്‍താണ്), തൊഴില്‍ കൃഷി/ കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സല്‍, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നിലനില്‍ക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്/ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് എന്നീ രേഖകളാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടണ്‍ത്.
അപൂര്‍ണമായതും മുഴുവന്‍ രേഖകളില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. 2019 ഫെബ്രുവരി 28 ന് ശേഷം കമ്മീഷന് ലഭിച്ച അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല. ഈ കാലയളവില്‍ അപേക്ഷിച്ചിരുന്നവര്‍ വീണ്ടും അപേക്ഷിക്കണം. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ അതേ ലോണില്‍ കടാശ്വാസത്തിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും കമ്മീഷന്‍ അറിയിച്ചു
English Summary: farmers-debt-refund-relief-application
Share your comments