ചെറുകിട കര്‍ഷകര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരിൻ്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അക്കൗണ്ടില്‍ നല്‍കും. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവര്‍ക്കാണ് ധനസഹായം ലഭിക്കുക.
ചെറുകിട കര്‍ഷകര്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരിൻ്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അക്കൗണ്ടില്‍ നല്‍കും. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവര്‍ക്കാണ് ധനസഹായം ലഭിക്കുക. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് 12 കോടി കര്‍ഷക കുടുംബങ്ങള്‍ ഗുണഭോക്താക്കളാകുന്ന 75,000 കോടിയുടെ പദ്ധതി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ട് നല്‍കും. പദ്ധതിക്കായി 75,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നൽകും. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കും . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ എന്നിവയാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റു ചില പ്രഖ്യാപനങ്ങൾ. 2022 ഓടെ പുതിയ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പീയുഷ് ഗോയൽ പറഞ്ഞു.
പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് എന്നാവും കമ്മീഷന്‍റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്ക് 50 ശതമാനത്തിലധികം താങ്ങുവില നല്‍കാൻ കഴിഞ്ഞെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. .2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും
English Summary: farmers friendly interim budget by Central Government
Share your comments